kerala

ഇസ്ലാമിക നിയമം മറികടന്ന് വിവാഹം നടത്തിയെന്ന് ആരോപിച്ച് നടൻ ഷുക്കൂറിന് ഭീഷണി; വീടിന് പോലീസ് സംരക്ഷണം

കാസര്‍കോട്. തന്റെ പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉറപ്പാക്കാന്‍ വീണ്ടും വിവാഹിതനായ നടനും അഭിഭാഷകനുമായ സി ഷുക്കൂറിനെതിരെ ഭീഷണി. സോഷ്യല്‍ മീഡിയവഴിയാണ് ഭീഷണി ലഭിച്ചത്. കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സുരക്ഷ ഉറപ്പാക്കി. പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉറപ്പാക്കുവാന്‍ ഷുക്കൂറും ഭാര്യ ഷീനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. മതപരമായ ആചാര പ്രകാരം വിവാഹം കഴിച്ച പെണ്‍മക്കള്‍ മാത്രമുള്ള മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍ ഒരു വിഹിതം മക്കള്‍ക്ക് പറമേ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കൂടെ അവകാശപ്പെട്ടതാണെന്ന മുസ്ലീം പിന്തുടര്‍ച്ച നിയമത്തിലെ അപാകത ചീണ്ടിക്കാട്ടിയാണ് ഇരുവരും വിവാഹം രജിസ്ട്രര്‍ ചെയ്തത്.

ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം പ്രകാരം പെണ്‍മക്കള്‍ക്ക് തന്റെ സ്വത്തുക്കള്‍ പൂര്‍ണമായി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സി.ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും ഇന്ന് വീണ്ടും വിവാഹിതരായി. ഇതിന് പിന്നാലെയാണ് അദ്ദേഹം ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.

ഷുക്കൂറിന്റെ വിവാഹത്തിനെതിരേ പ്രസ്താവന ഇറക്കിയ കൗണ്‍സില്‍ ഫോല്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടക്കെതിരേയാണ് ഫേസ്ബുക്കിലൂടെ ഷുക്കൂര്‍ രംഗത്തെത്തിയത്. പ്രതിരോധം ‘ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും . നിയമ പാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുത്തെന്നും ഫേസ്ബുക്ക് പോസ്റ്റില്‍അദ്ദേഹം പറയുന്നുണ്ട്.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

5 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

11 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

42 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

49 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago