kerala

കോവിഡ് മരണങ്ങള്‍ ഉണ്ടെന്നും, പിന്നെ ഇല്ലെന്നും തിരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം . സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍ എന്ന സർക്കാർ കണക്കുകൾക്ക് പിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പ് പിന്നീട് രംഗത്തെത്തി. സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വെബ്‌സൈറ്റില്‍ കണക്കുകള്‍ ചേര്‍ത്തതില്‍ പിശക് സംഭവിച്ചതാണെന്നും വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്.

നേരത്തെ മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു എന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. മരണം സംഭവിച്ചത് തൃശൂരിലാണ് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് തിരുത്തിയത്. അതേസമയം

പുതുതായി 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ എറണാകുളത്താണ്. 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താ യിരുന്നു. ആരോഗ്യവകുപ്പ് സംസ്ഥാനത്ത് കോവിഡ് ജാഗ്രതാനിര്‍ദേശം നല്‍കി. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചു.

പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

 

Karma News Network

Recent Posts

സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണം, പോലീസിനോട് ആവശ്യപ്പെട്ട് ഇ.ഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ കേസെടുക്കണമെന്ന് പോലീസിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംസ്ഥാന…

8 hours ago

പാലക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…

9 hours ago

പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ല , Dyspയെ അറിയുകപോലും ഇല്ല, ഉരുണ്ടു കളിച്ചു ഗുണ്ടാ നേതാവ്

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…

9 hours ago

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നു, സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…

9 hours ago

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…

10 hours ago

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

11 hours ago