national

മദ്യനയ കുഭകോണം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്‌തു.

ന്യൂ ഡൽഹി . ഡൽഹി മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) അറസ്‌റ്റ് ചെയ്‌തു. ഉപമുഖ്യമന്ത്രി സിബിഐ ആസ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ദേശീയ തലസ്ഥാനത്തെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും,നടപ്പാക്കിയതിലും ഉണ്ടായ ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആം ആദ്‌മി പാർട്ടി (എഎപി) നേതാവിനെ സിബിഐ അറസ്‌റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഏതാനും മാസങ്ങൾ ജയിലിൽ കഴിയാൻ താൻ തയ്യാറാണെന്ന് സിസോദിയ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ദല്‍ഹി മദ്യനയവുമായിബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കേന്ദ്ര അന്വേഷണഏജന്‍സി സിസോദിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മദ്യനയത്തില്‍ കോടികളുടെ ക്രമക്കേടുള്ളതായി സംശയംതോന്നിയ ലഫ്. ഗവര്‍ണറായിരുന്ന വിജയകുമാര്‍ സക്സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കോടികളുടെ അഴിമതി കണ്ടെത്തിയതോടെ 2021 നവമ്പറില്‍ നടപ്പാക്കിയ മദ്യനയം വിവാദത്തെതുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022ല്‍ പിന്‍വലിക്കുകയുണ്ടായി.

കേസുമായി ബന്ധപ്പെട്ട് കോടികളുടെ അനധികൃത പണമിടപാടാണ് ഇഡിഅന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതില്‍ വ്യവസായികളായ വിജയ് നായര്‍, അഭിഷേഖ് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളുണ്ട്. ഈ മദ്യനയഅഴിമതിയിലെ പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആംആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ആരോപിച്ചിട്ടുള്ളത്.

എഎപിയുടെ ഡൽഹി എക്‌സൈസ് നയം 2021-22 കഴിഞ്ഞ വർഷം ജൂലൈ 31ന് റദ്ദാക്കിയ മുതൽ,പല മുതിർന്ന എഎപി നേതാക്കളും അവരുടെ അനുയായികളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) സിബിഐയുടെയും അന്വേഷണം നേരിട്ടു വരുകയാണ്. പുതിയ നയം റദ്ദാക്കിയ ശേഷം, 2020 നവംബർ 17ന് പ്രാബല്യത്തിൽ വന്ന ‘പഴയ എക്സൈസ് നയം’ തിരികെ കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു. എഎപിയുടെ നടപടിയെത്തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന, എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

സിബിഐ ഉപമുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നിലധികം തവണ പരിശോധന നടത്തി. അഴിമതി ആരോപണത്തെച്ചൊല്ലി എഎപിയും ബിജെപിയും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുന്നതിനിടെയാണ് സി ബി ഐ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, “ദൈവം നിങ്ങളോടൊപ്പമുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുന്നത് ശാപമല്ല, മഹത്വമാണ്. താങ്കൾ വേഗം ജയിലിൽ നിന്ന് മടങ്ങിവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹിയിലെ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും” മന്ത്രിയെ പിന്തുണച്ച് എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

 

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 min ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

2 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

34 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

39 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago