kerala

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ലോക്‌സഭയില്‍ ഹൈബിഈഡന്‍, നടക്കില്ലെന്ന് പിണറായി

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കി മാറ്റണമെന്ന് ആവശ്യവുമായി എറണാകുളം എം പി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍. ഒരു സ്വകാര്യ ബില്ലിലൂടെയാണ് എം പി ഹൈബി ഈഡന്‍ ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തിന് പകരം സംസ്ഥാനത്തിന്റെ മധ്യഭാഗവും കേരളത്തിലെ ഏറ്റവും വലിയ നഗരവുമായ കൊച്ചിയെ സംസ്ഥാന തലസ്ഥാനമാക്കി മാറ്റണമെന്നാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നഗരമായ കൊച്ചിയെ സംസ്ഥാന തലസ്ഥാനമാക്കണമെന്നാണ് ഈഡൻ ആവശ്യപ്പെടുന്നത്. വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റ അഭിപ്രായം തേടി. ഒരു കാരണവശാലും ഈ ആവശ്യം അനുവദിക്കാന്‍ കഴിയില്ലന്നാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

ഹൈബി ഈഡന്റെ അഭിപ്രായവുമായി ഒരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ യോജിക്കാനാവില്ലെന്നും, തിരുവനന്തപുരത്ത് നിന്നും തലസ്ഥാനം മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ശക്തമായ എതിര്‍പ്പുണ്ടെന്നും കേന്ദ്രത്തെ
കേരളം അറിയിച്ചിരിക്കുകയാണ്. കേരളാ സംസ്ഥാന രൂപീകരണകാലത്ത് തന്നെ ഇത്തരം ഒരു ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അവസാനം തിരുവനന്തപുരം തലസ്ഥാനമായി നിശ്ചയിക്കുകയാണ് ഉണ്ടായത്.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

17 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

34 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

47 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

53 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago