Business

ടാറ്റ ഗ്രൂപ്പ് ആപ്പിൾ ഐഫോൺ നിർമ്മിക്കും

ഐഫോൺ നിർമ്മാണം ചൈനയിൽ നിന്നും ഇന്ത്യയിലെ ടാറ്റയുടെ മടി തട്ടിലേക്ക് പറിച്ചു നടൽ നടത്തുന്നു. ചൈനക്ക് പുറത്ത് ഒരു വമ്പൻ ഐ ഫോൺ നിർമ്മാണ കേന്ദ്രം എന്ന ആപ്പിളിന്റെ സ്വപ്നം സാക്ഷാത്കരിച്ച് ടാറ്റാ മോട്ടോഴ്സ്.ഇനി ഇന്ത്യൻ മെയ്ഡ് ഐ ഫോൺ വരുന്നു. ആപ്പിൾ ഫോൺ നിർമ്മിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ വൻ പദ്ധതി. തായ്‌വാനീസ് ബിസിനസ് ഭീമനായ വിസ്ട്രോണിന്റെ ബെംഗളൂരുവിന് പുറത്തുള്ള നരസപുര ഫാക്ടറി ഏറ്റെടുക്കാനാണ്‌ ടാറ്റ ഏറ്റെടുത്തു കഴിഞ്ഞു.ആപ്പിൾ ഐ ഫോൺ നിർമ്മിക്കാൻ ഉള്ള നീക്കങ്ങളുടെ ഭാഗമാണിത്.ആപ്പിൾ സി.ഇ ഒ യുടെ ഏപ്രിലിൽ നടന്ന ഇന്ത്യാ സന്ദർശനത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകൾക്കുള്ളിലാണ് ഈ നീക്കം.ആപ്പിൾ സിഇഒ ടിം കുക്ക് ടാറ്റക്ക് ആപ്പിൾ ഫോൺ നിർമ്മാണം കൈമാറുന്നതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

ടാറ്റ ഗ്രൂപ്പിന്റെ മെഗാ ഇലക്‌ട്രോണിക്‌സ് നിർമ്മാണ പദ്ധതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേ ഉള്ളു.“ടാറ്റ ഗ്രൂപ്പിന്റെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർ ഇതിനകം തന്നെ ബാംഗ്ലൂരിലെ വിസ്‌ട്രോൺ ഫാക്ടറിയിൽ എത്തി കൈമാറ്റ നീക്കങ്ങൾക്ക് നേതൃത്വം നല്കുന്നുണ്ട്.ടാറ്റഇതിനകം വിസ്‌ട്രോൺ ഫെസിലിറ്റിയിൽ ഐഫോൺ നിർമ്മിക്കുന്നുണ്ട്. അവരുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഓപ്പറേഷൻസ്, എച്ച്ആർ, അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ വിപുലപ്പെടുത്തൽ ഉടൻ ഉണ്ടാകും.

ആപ്പിളാകട്ടേ ചൈനയ്‌ക്ക് പുറത്ത് ഒരു വലിയ ഉൽപ്പാദന കേന്ദ്രം വികസിപ്പിക്കുന്നതിലും വിജയിച്ചിരിക്കുകയാണ്‌.ആപ്പിളിന്റെ നിർമ്മാണ ഇക്കോ സിസ്റ്റം വളർത്തുന്നതിന് മാത്രമല്ല – “വിശ്വസനീയമായ ഇന്ത്യൻ കോർപ്പറേറ്റുകളെ” ഉൾപ്പെടുത്താനും ആപ്പിളിനെ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരും നിർണ്ണായക പങ്ക് വഹിച്ചു.ചൈനയിൽ നിന്നും ആപ്പിൾ ഫോൺ നിർമ്മാണം ഇന്ത്യയിലേക്ക് കൂടു മാറുന്നതോടെ ബില്യൺ കണക്കിനു ഡോളർ നികുതി വരുമാനമായി കേന്ദ്ര സർക്കാരിനും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനും ലഭിക്കും.ഒരു വർഷം 4 ബില്യണിലധികം ഫോണുകൾ ഐ ഫോൺ കമ്പിനി വില്ക്കുന്നുണ്ട്.

 

 

 

Main Desk

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

7 seconds ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

27 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

56 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago