topnews

10 കോടിയുടെ എല്‍എസ്ഡി പിടിച്ചെടുത്തു, സംഘത്തിലെ ആറ് പേര്‍ എന്‍സിബിയുടെ പിടിയില്‍

ന്യൂഡല്‍ഹി. എന്‍സിബിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എല്‍എസ്ഡി വേട്ട. കൊടും രാസലഹരിയായ എല്‍എസ്ഡിയുടെ 15000 സ്റ്റാംപുകളും 2.5 കിലോ മരിജുവാനയും 4.65 ലക്ഷം രൂപയും സംഘത്തില്‍ നിന്നും എന്‍സിബി പിടിച്ചെടുത്തു. സംഘത്തില്‍ നിന്നും വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തി.

ലഹരി കടത്താന്‍ ശ്രമിച്ച ആറ് പേരെയും എന്‍സിബി അറസ്റ്റ് ചെയ്തു. ഇന്ത്യയിലാകെ പടര്‍ന്ന് കിടക്കുന്ന ശൃംഖലയുടെ ഭാഗമാണ് ഇവര്‍ എന്നാണ് എന്‍സിബി വ്യക്തമാക്കിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ഡാര്‍ക് നെറ്റ് ഉപയോഗിച്ചായിരുന്നു ഇടപാടുകള്‍. ഇത്തരം ഇടപാടുകള്‍ക്ക് ഇവര്‍ ഉപയോഗിച്ചിരുന്നത് ക്രിപ്റ്റ കറന്‍സിയാണ്. ലഹരി വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ യാതൊരു ഇടപാടുകളുമില്ലെന്ന് എന്‍സിബി പറയുന്നു.

ലഹരി ശൃംഖല യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, യുപി, കേരളം എന്നിവിടങ്ങളില്‍ പടര്‍ന്ന് കിടക്കുന്നതാണെന്നാണ് എന്‍സിബി പറയുന്നത്. സംശയകരമായി കണ്ടെത്തിയ അക്കൗണ്ടുകള്‍ വഴി നടത്തിയ അന്വേഷണമാണ് സംഘത്തെ കണ്ടെത്തുവാന്‍ എന്‍സിബിയെ സഹായിച്ചത്. ഇവരെ കണ്ടെത്തുവാതിരിക്കാന്‍ സ്വകാര്യ മെസേജിങ് ആപ്പുകളുംമ രഹസ്യ വെബ്‌സൈറ്റുകളുമാണ് ഇവര്‍ ഉപയോഗിച്ചത്.

പിടിച്ചെടുത്ത എല്‍എസ്ഡി 10 കോടിയില്‍ അധികം വില വരും. ഇന്‍സ്റ്റഗ്രാമിലൂടെ യുവാക്കളെ കണ്ടെത്തി വില്‍പന നടത്തുകയായിരുന്നു സംഘത്തിന്റെ രീതി. വലിയില്‍ വീണാല്‍ സ്വകാര്യ ആപ്പുകള്‍ വഴിയാണ് ഇടപാട്.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

30 seconds ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

3 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

33 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

40 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago