topnews

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 മരണം, 34 പേര്‍ക്ക് പരിക്ക്

നാസിക്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 മരണം. അപകടത്തിൽ 34 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നാസിക് – ഷിര്‍ദി ഹൈവേയില്‍ പതാരെ ഗ്രാമത്തിനടുത്ത് ആണ് അപകടം ഉണ്ടായത്. ഷിര്‍ദി സായിബാബ ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെടുന്നത്. ബസ് യാത്രക്കാരിൽ 10 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു .

ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. മരണപ്പെട്ട 10 പേരില്‍ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ 34 പേരെ നാസിക് ജില്ലാ ആശുപത്രിയിലും സിന്നാറിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടുണ്ട്.

 

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

10 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

11 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

25 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

28 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

58 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago