Premium

സൗത്ത് ഇന്ത്യൻ ബാങ്ക് ഭീകരവാദികളുടെ 10 കിലോ സ്വർണ്ണം സൂക്ഷിച്ചു, അക്കൗണ്ട് തുറന്നത് മലയാളി യുവതി

⁩ ഇന്ത്യയിൽ ഭീകരവാദം വിത്തിട്ട് വളർത്തി ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിൽ എത്തി നില്ക്കുന്ന 2 സംസ്ഥാനങ്ങളാണ്‌ കേരളവും തമിഴ്നാടും. ബിജെപി വിരോധവും കേന്ദ്ര സർക്കാരിനെതിരായ ജനരോക്ഷവും ഇളക്കി വിട്ട് അതിന്റെ തണലിൽ ഐ എസ് ഭീകരരും ഇസ്ളാമിക ഭീകര സംഘ്ടനകളും തഴച്ച് വളരുന്നു. കേരളം ഇപ്പോൾ ഒരു അഗ്നി പർവത്തിനു മുകളിലാണ്‌. ഗുരുതരമായ സ്ഥിതിഗതിയിലൂടെ നമ്മുടെ നാട് കടന്നു പോകുന്നു. വൃദ്ധരായ ഭരണാധികാരികൾ ഒരു രാജ്യം ഭരിക്കുമ്പോൾ തന്റെ നമമാത്രമായി അവശേഷിക്കുന്ന കാലത്തിനപ്പുറം നാടിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുന്നത് മഹാ ദുരന്തമാണ്‌.

മലയാളി ഭീകരർ 100 കിലോയിലധികം ഉള്ള സ്വർണ്ണം ബാങ്കിൽ പണയം വയ്ച്ചതായ വിവരങ്ങൾ കർമ്മ ന്യൂസിനു ലഭിച്ചു. കർമ്മ ന്യൂസ് സംഘവുമായി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജൻസികൾ പങ്കുവയ്ച്ചത് ഏതൊരു ഇന്ത്യക്കാരനേയും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്‌. ചെന്നെയിലെ വടപളനിയിൽ ഉള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാങ്ക മുഖേന വൻ തോതിൽ ഭീകര പ്രവർത്തനം നടന്നു എന്നും വൻ തോതിൽ വിദേശ ഫണ്ട് എത്തി എന്നുമാണ്‌ വിവരങ്ങൾ

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെന്നൈ ബ്വടപളനി ശാഖയിൽ കിലോ കണക്കിനു സ്വർണ്ണം പണയം വയ്ച്ചതിന്റെ വിവരങ്ങളാണ്‌ പുറത്ത് വിടുന്നത്. 2011ലാണ്‌ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഭീകരർ സ്വർണ്ണം എത്തിച്ചത്. 2011 മെയ് 6നോ 7നോ 6 കിലോ സ്വർണ്ണം ആണ്‌ ചെന്നൈയിലെ വടപളനി ബാങ്കിൽ പണയം എന്ന രീതിയിൽ എത്തിച്ച സ്വർണ്ണം. 2011 ജൂണിൽ 1 കിലോ സ്വർണ്ണം സൗത്ത് ഇന്ത്യൻ ബാങ്കിലെ ഇതേ ശാഖയിൽ ഇസ്ളാമിക ഭീകരരുടെ ഏജന്റുമാർ എത്തിച്ചു. 2011 ജൂലൈയിൽ 1 കിലോ സ്വർണ്ണവും 2011 ആഗസ്റ്റ് ആദ്യ ആഴ്ചയിൽ 2 കിലോ സ്വർണ്ണവും, എത്തിച്ചു.

2011 മെയ് മുതൽ 4 മാസങ്ങളിൽ മാത്രമായി ഒറ്റ അക്കൗണ്ടിൽ മാത്രം 10 കിലോ സ്വർണ്ണം സൗത്ത് ഇന്ത്യൻ ബാങ്ക് വടപളനി ബ്രാഞ്ചിൽ ഭീകരർ എത്തിച്ചു. കോടികൾ വില മതിക്കുന്ന സ്വർണ്ണം പണയം വയ്ച്ചിട്ട് വെറും നാമമാത്രമായ തുകയാണ്‌ പണയം വയ്ക്കാൻ എത്തിയ ഭീകരരുടെ ഏജന്റുമാർ എടുത്തത്. അതായത് 10 കിലോ സ്വർണ്ണം പണയം വയ്ച്ചിട്ട് വെറും 15നും 20 ലക്ഷത്തിനും ഇടയിലുള്ള പണമേ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ ബിനാമികൾ സ്വീകരിച്ചിട്ടുള്ളു. 2012 ആദ്യത്തോടെ ഈ സ്വർണ്ണം എല്ലാം തിരികെ എടുക്കുകയും ചെയ്തു. അതായത് വ്യാപകമായ റെയ്ഡ് വന്നപ്പോൾ സ്വർണ്ണം ഒളിപ്പിച്ചതോ അല്ലെങ്കിൽ പെട്ടെന്നുള്ള പണത്തിന്റെ ആവശ്യം നിറവേറ്റാനോ ആയിരിക്കണം സൗത്ത് ഇന്ത്യൻ ബാങ്കിൽ 10 കിലോ സ്വർണ്ണം ഇവർ 2011 ൽ എത്തിച്ചത്

ഇതിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പങ്ക് ദുരൂഹമാണ്‌. 10 കിലോ സ്വർണ്ണം അതും ഐ എസ് ഭീകരരുമായി ബന്ധം ഉള്ളത് ബാങ്കിൽ സൂക്ഷിച്ചത് ബാങ്കിന്റെ ഉന്നതരുടെ അറിവോടെയാണോ അല്ലയോ എന്ന് ജനം തീരുമാനിക്കട്ടേ. അന്വേഷണ ഏജൻസികളാണ്‌ ഇനി ഈ വിഷയത്തിൽ ആധികാരികമായ രേഖകൾ കണ്ടെത്തുകയും ഔദ്യോഗികമായി കാര്യങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യേണ്ടത്

കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെന്നൈയിലെ വടപളനിയിലേ ഇതേ ബ്രാഞ്ചിൽ വിദേശത്തേക്ക് ഭീകര പ്രവർത്തനത്തിനായി ആളുകളേ കടത്തിയ മിഡിലീസ്റ്റ് ട്രാവൽ എന്ന ഈ ഏജൻസിയുടെ അക്കൗണ്ട് വിവരങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലത്താണ്‌.ഈ കാല ഘട്ടത്തിൽ നൂറു കണക്കിനു ആളുകൾക്ക് ഭീകരവാദത്തിനും ഐ എസിൽ ചേരാനും പോകാൻ ഈ ഏജൻസി വഴി കളം ഒരുക്കുകയായിരുന്നു. അവരുടെ ബാങ്കിടപാടുകൾ നടത്തി കൊടുത്തത് ചെന്നൈ വടപളനി സൗത്ത് ഇന്ത്യൻ ബാങ്ക് ആയിരുന്നു എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.അതിന്റെ തെളിവുകളാണിത്. ഈ ചെക്കുകളും അതിലേ അക്കൗണ്ട് നമ്പറും ഐ എസ് ഭീകരന്മാരുടേതാണ്‌. മാത്രമല്ല നൂറു കണക്കിനു കോടിയുടെ പണം ഒഴുക്കിയ ശേഷം അക്കൗണ്ടും ക്ളോസ് ചെയ്ത് ഭീകരന്മാരുടെ ഏജൻസികൾ മുങ്ങി.

പാൻ കാർഡും, തിരിച്ചറിയൽ കാർഡും, ഇല്ലാതെ സൗത്ത് ഇന്ത്യൻ ബാങ്ക് ഈ കടലാസ് സംഘടനയ്ക്ക് ഭീകരവാദത്തിന്റെ മറവിൽ കോടികൾ ഒഴുക്കാൻ അക്കൗണ്ട് ഓപ്പൺ ചെയ്ത് നല്കി . അവിടെയും സൗത്ത് ഇന്ത്യൻ ബാങ്കിബു സംഭവിച്ചത് ഗുരുതരമായ വീഴ്ച്ചയാണ്‌.എത്ര പണം ഈ ബാങ്കിലൂടെ ഒഴുകി എന്നും എത്ര സ്വർണ്ണം പണയത്തിനായി ബാങ്കിൽ വന്നു എന്നുമൊക്കെ വെളിപ്പെടുത്തേണ്ടത് സൗത്ത് ഇന്ത്യൻ ബാങ്കാണ്‌. ഇത്തരത്തിൽ കിലോ കണക്കിനു സ്വർണ്ണം വയ്ച്ചിട്ട് ചെറിയ തുക ലോൺ എടുത്തപ്പോൾ ബാങ്ക് എന്തുകൊണ്ട് ഇ ഡിയെ അറിയിച്ചില്ല. ഈ കാലഘട്ടത്ത് 100 കിളോയിലധികം സ്വർണ്ണം ബാങ്കിൽ എത്തിയതായും പറയുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ കിലോ കണക്കിനു സ്വർണ്ണം ഒളിപ്പിച്ച ഭീകരവാദികളുടെ ഏജന്റായി നിന്നത് മലയാളി സ്ത്രീയായിരുന്നു. ഈ കാലത്ത് നിമിഷ ഫാത്തിമയും മറ്റും ചെന്നൈയിലെ ഐ എസ് ക്യാമ്പിൽ പരിശീലനത്തിനു വന്നു പോയിരുന്നു.2015ലാണ്‌ നിമിഷ ഫാത്തിമയും ഭർത്താവും ഐ എസിലേക്ക് പോകുന്നത്.അതിനു മുമ്പ് അവർ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ശ്രീലങ്കൻ ഐ എസ് കേന്ദ്രവുമായി ബന്ധപ്പെട്ട് വന്ന് പോവുകയും ചെയ്തിരുന്നു.

എന്നാൽ നിമിഷ അല്ല മറ്റൊരു മലയാളി സ്ത്രീ ആണ്‌ സ്വർണ്ണം ബാങ്കിൽ എത്തിച്ച് അക്കൗണ്ട് തുറന്ന ത് എന്നും പറയുന്നു.  സ്വപ്ന സുരേഷിന്റെ സുഹൃത്താണ്‌ ഈ സ്ത്രീ. ഇവരും സ്വപ്നയും തമ്മിലായിരുന്നു ആദ്യ കാലത്ത് ഒന്നിച്ച് പ്രവർത്തിച്ചത്. ഐ എസ് ഭികരരുടെ സ്വർണ്ണം ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് പണം വാങ്ങുന്ന കാരിയർമാരായിരുന്നു ഈ സ്ത്രീകൾ. സ്വപ്നയും ചെന്നൈയിൽ സ്വർണ്ണം പണയം വയ്ച്ച് മലയാളി സ്ത്രീയും തമ്മിൽ പിൻ കാലത്ത് പിണങ്ങി. ഇത് പിന്നീട് സ്വപനയേ ഒറ്റുന്നതിലും അറസ്റ്റിലേക്കും എത്തിച്ചു എന്നും പറയുന്നു

എന്തായാലും ചെന്നൈയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഭീകരരുടെ എത്ര ക്വിന്റൽ സ്വർണ്ണം എത്തി എന്നും ബാങ്ക് എന്തിനു ചെറിയ തുകയ്ക്ക് ഇത് പണയത്തിൽ വാങ്ങി എന്നും വ്യക്തമാക്കണം. ഇനി ഇത്തരത്തിൽ ഒരു ഇടപാട് നടന്നിട്ടില്ലെങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അതും തുറന്ന് പറയട്ടേ..10 കിലോ സ്വർണ്ണം പണയം വയ്ച്ച് ടോക്കണിലും ബാങ്ക് കൃതൃമം നടത്തി. ടോക്കണിൽ പണയം നല്കിയ തുക എഴുതിയപ്പോൾ മനപൂർവ്വം ബാങ്ക് സ്വർണ്ണത്തിന്റെ തൂക്കം രേഖപ്പെടുത്തുന്ന ഭാഗത്ത് ഒന്നും എഴുതിയിട്ടില്ല.ബ്രാഞ്ചിന്റെ സീലും ടോക്കണിൽ വയ്ച്ചിട്ടില്ല. ഈ രണ്ട് കാര്യങ്ങളും സൂചിപ്പിക്കുന്നത് ബാങ്കിന്റെ അധികാരികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ ഗൂഢാലോചനയു​‍ാണ്‌.

ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം തകർക്കാൻ ഭീകരരുമായി ധനകാര്യ സ്ഥാപനങ്ങളുടെ കൈ കോർക്കൽ ഉണ്ടെങ്കിൽ അത് അരിഞ്ഞ് വീഴ്ത്തണം. അന്വേഷണ ഏജൻസികൾ ഈ കാര്യത്തിൽ രേഖകൾ പുറത്ത് കൊണ്ടുവരണം. രാജ്യത്തേയും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയേയും അട്ടിമറിക്കുന്ന ഭീകരരുടെ ലക്ഷ്യം രാജ്യത്ത് വൻ സ്ഫോടനം നറ്റത്തുക, സൈന്യത്തേയും പോലീസിനെയും തകർക്കുക എന്നതൊക്കെയാണ്‌! ഇതിനായി ഇന്ത്യയിലേക്ക് പമ്പ് ചെയ്യുന്ന കള്ളകടത്ത് സ്വർൺനവും മയക്ക് മരുന്നും സൂക്ഷിക്കേണ്ട ഇടമല്ല നമ്മുടെ ബാങ്കുകളുടെ ഉള്ളറകൾ. കേരളത്തിലെ ആളുകൾ എല്ലാം ചെന്നൈയിൽ നിന്നാണ്‌ ഐ എസിൽ ചേരാൻ വിമാനം കയറിയത് എന്നും കൂടി കൂട്ടിവായിക്കുമ്പോൾ അപകടം നമ്മുടെ തലക്ക് മീതേ തന്നെ ഉണ്ട് എന്നും ഓർക്കുക

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago