topnews

1000 മലയാളി ഡ്രൈവർമാർ ബംഗാളിലും ആസാമിലും കുടുങ്ങി കിടക്കുന്നു

തിരഞ്ഞെടുപ്പിന് വോട്ടുചെയ്യാനായി കേരളത്തിൽ നിന്ന് ബംഗാളിലേക്കും ആസാമിലേക്കും അന്യ സംസ്ഥാന തൊഴിലാളികളുമായി പോയ 500ഓളം ബസുകളും 1000 ഡ്രൈവർമാരും ലോക്ക്ഡൗണിൽ കുടുങ്ങി കിടക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ഇവരുടെ പ്രശനത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.

ഒരു ഡ്രൈവർ ഇതിടോകം മരണപ്പെട്ടു. നിരവധി ഡ്രൈവർമാർ രോഗാവസ്ഥയിൽ കഴിയുകയാണ്. കേരളാ സർക്കാരിന്റെ അടിയന്തിര സഹായത്തിനു ഇവർ ബംഗാളിൽ നിന്നും ആസാമിൽ നിന്നും, പാതി വഴിയിൽ കുടുങ്ങി കിടക്കുന്നവർ ആന്ധ്രയിൽ നിന്നും ഒക്കെയായി കരഞ്ഞപേക്ഷിക്കുകയാണ്‌.

കേരള മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തമായി ഇടപെടണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ഡയറക്ടർ പറ‍ഞ്ഞു. കുടുങ്ങിക്കിടന്നവരുടെ കയ്യിൽ പണമില്ല, തിരിച്ചു വരുവാനായി അവരുടെ കയ്യിൽ പണമില്ല, റോഡ് ടാക്സടക്കണം, ഇന്ധനമടിക്കണം ഇതിനെല്ലാം നല്ല തുക ചിലവാകും, അവരുടെ കയ്യിൽ ചിലവിനുള്ള പണം പോലുമില്ല. അടിയന്തരമായി അവർക്കായി സഹായം ആവശ്യപ്പെടുകയാണ്. കേരള സർക്കാർ അടിയന്തരമായി ഓർഡർ ഇറക്കി അവരെ നാട്ടിലെത്തിക്കണം. റോഡ് ടാക്സ് കുറച്ചു കൊടുക്കണം, മരിച്ച ആളുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകണമെന്ന് അദ്ദേഹം പറഞ്ഞു

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

14 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

28 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

37 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

56 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

57 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago