national

ഇന്ത്യൻ സൈന്യത്തിലെ 108 വനിത സൈനിക ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം

ന്യൂഡൽഹി. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന 108 വനിത സൈനിക ഉദ്യോഗസ്ഥരുടെ പദവി ഉയർത്തുന്നു. ലെഫ്റ്റനന്റ് കേണൽ പദവിയിൽ നിന്ന് കേണൽ പദവിയിലേക്കാണ് വനിതാ ഉദ്യോഗസ്ഥരുടെ പദവി ഉയർത്തുന്നത്. അതിനായി പ്രത്യേക സെലക്ഷൻ ബോർഡ് നടത്തുന്നതിനായി സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സൈന്യത്തിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

244 വനിത ഉദ്യോഗസ്ഥരെയാണ് സ്ഥാനക്കയറ്റം നൽകുന്നതിന്റെ ഭാഗമായി പരിഗണിക്കുന്നത്. ഇതിനായി 108 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1992 മുതൽ 2006 വരെയുള്ള ബാച്ചുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. എഞ്ചീനിയേഴ്‌സ്, സിഗ്നൽസ് തുടങ്ങി നിരവധി സേനാ വകുപ്പുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനക്കയറ്റം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളിലായി ജനുവരി അവസാനത്തോടെ നിയമിക്കപ്പെടും.

നേരത്തെ പുരുഷ ഉദ്യോഗസ്ഥൻ മാർക്ക് ലഭിക്കുന്ന അതേ അവസരങ്ങൾ ലഭിക്കുന്നതിനായി വനിതാ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ആർമി പെർമനന്റ് കമ്മീഷൻ (പിസി) നടപ്പാക്കിയിരുന്നു. ഇത്തരത്തിൽ പി.സി ലഭിച്ച വനിതാ ഉദ്യോഗസ്ഥർ നിലവിൽ പ്രത്യേക പരിശീലനം നേടുകയാണ്. ജൂനിയർ ബാച്ച് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ വർക്ക് പി.സി നൽകുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

 

Karma News Network

Recent Posts

കുവൈറ്റ് ദുരന്തം, ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും തോമസ് ഉമ്മനും ജന്മനാട് ഇന്ന് വിടനല്‍കും

കുവൈറ്റ് ലേബർ‌ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…

10 mins ago

ഇനി പ്രബുദ്ധ കേരളത്തിൽ സ്വർണ കൊന്ത ഉരച്ചു നോക്കാനുള്ള ക്യൂ ആയിരിക്കും, അതിന്റെ തൂക്കം, മണികളുടെ എണ്ണം വരെയെടുത്ത് പ്രബുദ്ധർ ഓഡിറ്റിങ് ഇരവാദം ഇറക്കും – മാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ​ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…

44 mins ago

തൃശൂരിൽ വീണ്ടും ഭൂചലനം, കുന്നുംകുളം ഉൾപ്പെടെ നാലിടങ്ങൾ വിറച്ചു, ഭൂചലനമുണ്ടായത് പുലർച്ചെ 3.55ന്

തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…

1 hour ago

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

10 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

10 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

11 hours ago