national

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: 11 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി, മത്സരിക്കാന്‍ ലാലുപ്രസാദ് യാദവും ഒരു മലയാളിയും

ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കാനിരിക്കെ, ആദ്യദിനം 11 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ താമസക്കാരനായ ഡോ. കെ പദ്മരാജനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മലയാളി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ലാലുപ്രസാദ് യാദവും ഉള്‍പ്പെടുന്നു. തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നും മഹാരാഷ്ട്രയില്‍ നിന്ന് രണ്ടും പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. വേണ്ട രേഖകള്‍ നല്‍കാത്തതിനാല്‍ ഒരു നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിട്ടുണ്ട്.

ഇതുവരെ പത്രിക നല്‍കിയവര്‍ ഇവരാണ്.

കെ പദ്മരാജന്‍ ( തമിഴ്‌നാട്)
ജീവന്‍ കുമാര്‍ മിത്തല്‍( ഡല്‍ഹി)
മുഹമ്മദ് എ ഹമീദ് പട്ടേല്‍ ( മഹാരാഷ്ട്ര)
സൈറ ബാനോ മുഹമ്മദ് പട്ടേല്‍ ( മഹാരാഷ്ട്ര)
ടി രമേഷ് ( നാമക്കല്‍)
ശ്യാം നന്ദന്‍ പ്രസാദ് ( ബിഹാര്‍)
ദയാശങ്കര്‍ അഗര്‍വാള്‍ ( ഡല്‍ഹി)
ലാലുപ്രസാദ് യാദവ് ( ബിഹാര്‍)
എ മനിതന്‍ ( തമിഴ്‌നാട്)
എം തിരുപ്പതി റെഡ്ഡി ( ആന്ധ്രപ്രദേശ്)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 30 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്. വോട്ടെടുപ്പ് ജൂലൈ 18 ന്. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ ജൂലൈ 21 ന് നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും

Karma News Network

Recent Posts

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

5 seconds ago

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷാക്ക് ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷായെ അമേരിക്കൻ കോടതി ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു. ഗൂഗിളിനേ വരെ…

5 mins ago

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

13 mins ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

40 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

49 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

1 hour ago