world

ഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഐഎസ് ആക്രമണത്തിൽ 11പേര്‍ കൊല്ലപ്പെട്ടു, ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 33,000 കടന്നു. തുര്‍ക്കിയില്‍ 29,605പേരും സിറിയയില്‍ 4,500പേരും മരണപെട്ടതായാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനിടെ ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്ത്തി കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം ഉണ്ടായി.

മധ്യ സിറിയയിലെ പാല്‍മേയ്‌റയിലാണ് ഐ എസ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തുകയാണ് ഉണ്ടായത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സിറിയന്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടു.. ആക്രമണം നടന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

സിറിയയില്‍ ഭൂകമ്പം മറയാക്കി നിരവധി ഐഎസ് ഭീകരര്‍ ജയില്‍ ചാടിയിരുന്നു. 2019ല്‍ അമേരിക്കന്‍ സൈന്യം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നതാണ്. ഭൂരിഭാഗം ഐഎസ് ഭീകരെയും അന്ന് തടവിലാക്കിയിരുന്നു. എന്നാല്‍ രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം മറയാക്കി ആക്രമണം നടത്തിയിരിക്കുന്നത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്. കിഴക്കന്‍ സിറിയയിലെ മരുഭൂമികളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഐ എസ് ഭീകരരാണ് ആക്രണത്തിനു പിന്നിൽ. ഇതിന് മുന്‍പ് 2021ലാണ് സിറിയയില്‍ ഐഎസ് ആക്രമണം ഉണ്ടായത്. ഹമയില്‍ നടത്തിയ ആക്രമണത്തില്‍ അന്ന് 19പേര്‍ കൊല്ലപ്പെടുകയുണ്ടായി.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

8 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

42 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago