national

രാഷ്ട്രനായകന്‍ നരേന്ദ്ര മോദി കൊച്ചിയിലെത്തി, പാദസ്പര്‍ശത്താല്‍ അറബിക്കടലിന്റെ റാണി അഭിമാനിതയായി

കൊച്ചി. മലയാളക്കര പ്രതീക്ഷയോടെ കാത്തിരുന്ന രാഷ്ട്രനായകന്‍ നരേന്ദ്ര മോദി കൊച്ചിയിലെത്തി. മോദിയുടെ പാദസ്പര്‍ശത്താല്‍ അറബിക്കടലിന്റെ റാണി അഭിമാനിതയായി. ഇന്നു കൊച്ചിയിലും ചൊവ്വാഴ്ച തിരുവനന്തപുരത്തുമായി കേരളക്കരയുടെ വികസനകുതിപ്പിന് പുതിയ ദിശാബോധം നല്കുന്ന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുകയാണ്.

വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർന്ന് റോഡ് ഷോക്കായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടിലേക്ക് പോയി. പ്രധാന മന്ത്രിയുടെ സുരക്ഷാ സംവിധാനം പൂര്‍ണമായും എസ്പിജിയും ഐബിയും ആണ് നേരിട്ട് നിയന്ത്രിക്കുന്നത്. കേരള പോലീസിന്റെ വിശ്വാസ്യത നഷ്ട്ടമായ സാഹചര്യത്തിലാണിത്.

വൈകിട്ട് 5ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തില്‍നിന്ന് 5.30ന് റോഡ് ഷോയായി തേവര എസ്എച്ച് കോളജ് മൈതാനിയില്‍ എത്തും. അവിടെ ആറ് മുതല്‍ ഏഴ് വരെ യുവം 2023 പരിപാടിയില്‍ യുവാക്കളുമായി സംവദിക്കും. തുടര്‍ന്ന് 7.30ന് താജ് മലബാര്‍ ഹോട്ടലില്‍ എത്തി ക്രൈസ്തവസഭാ നേതാക്കളുമായി ചര്‍ച്ച നടത്തും. താജ് മലബാറില്‍ രാത്രി വിശ്രമിക്കുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ 9.25ന് തിരുവനന്തപുരത്തേക്ക് തിരിക്കും. അവിടെ കേരളത്തിനു കേന്ദ്രം അനുവദിച്ച വിഷുക്കൈനീട്ടമായ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് റെയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.

കൊച്ചിയിലെത്തിയ നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ ജന ലക്ഷങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയുള്ള 1.8 കി.മി. ദൂരം വരുന്ന റോഡ് ഷോ യിലാണ് മോദി പങ്കെടുക്കുന്നത്. ഭാവി ഇന്ത്യയുടെ നേതാക്കളെ വാര്‍ത്തെടുക്കുന്ന യുവം മെഗാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തശേഷമാണ് പ്രധാനമന്ത്രി യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുന്നത്. കേരളത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിര വികസനമാണ് യുവം പരിപാടിയില്‍ ചര്‍ച്ചയാവുന്നത്.

ഇതുവരെ സംസ്ഥാനം ദര്‍ശിക്കാത്ത യുവതയുടെ സംവാദശക്തിക്ക് തേവര കോളജ് മൈതാനം സാക്ഷ്യം വഹിക്കുകയാണ്. യുവാക്കള്‍ സ്വപ്നങ്ങളും ആശയങ്ങളും പ്രധാനമന്ത്രിയുമായി യുവതത്തിൽ പങ്കുവയ്ക്കും. ഒന്നര ലക്ഷം പേരാണ് യുവം കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷി മുതല്‍ ഐടി വരെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 17നും 35നും ഇടയിലുള്ള യുവാക്കളാണ് ഇവര്‍. ജി 20യുടെ അനുബന്ധമായ വൈ 20യുടെ ഭാഗം എന്ന നിലയ്ക്കാണ് പരിപാടി. വൈകുന്നേരം 5 മുതല്‍, യുവം പരിപാടി നടക്കുന്ന തേവര കോളജ് ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസി, നവ്യാ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സാസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍ സുരക്ഷയാണ് തിരുവനന്തപുരത്തും കൊച്ചിയിലും ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍മാത്രം 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിലും സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സംസ്ഥാന ഇന്റലിജന്‍സ് തയാറാക്കിയ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ സുരക്ഷാ സംവിധാനം പൂര്‍ണമായും എസ്പിജിയും ഐബിയും ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നത്. പോലീസിന് ഗതാഗത, ആള്‍ക്കൂട്ട നിയന്ത്രണച്ചുമതല മാത്രമായി. ചോര്‍ച്ച വിവാദമായതോടെ സംസ്ഥാന ഇന്റലിജന്‍സ് വീണ്ടും തയാറാക്കിയ സുരക്ഷാ പദ്ധതി എസ്പിജി അംഗീകരിച്ചിരുന്നില്ല. പകരം കൂടുതല്‍ എസ്പിജി, സായുധസേനാ വിഭാഗത്തിനെ ഉപയോഗിക്കുകയായിരുന്നു. ഇതിനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊച്ചിയിലും തലസ്ഥാനത്തും എത്തുകയായിരുന്നു.

ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ ഐബിയുടെ ഡെപ്യൂട്ടി ചീഫ് തലസ്ഥാനത്തും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലും ആണുള്ളത്. കൂടാതെ കോസ്റ്റ്ഗാര്‍ഡ്, നേവി കപ്പലുകള്‍ പ്രത്യേക നിരീക്ഷണം നടത്തും. ആക്കുളത്തെ തെക്കന്‍ വ്യോമ കമാന്‍ഡ് ആകാശ നിരീക്ഷണവും ശക്തമാക്കും. സംസ്ഥാനത്തെ ഐപിഎസുകാരെപ്പോലും നേരിട്ട് ഒരുകാര്യവും ഏല്‍പ്പിക്കേണ്ടതില്ലെന്നാണ് എസ്പിജി നൽകിയിട്ടുള്ള നിർദേശം. ഇതനുസരിച്ച് പുതിയ പ്ലാന്‍ തയാറാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ നല്കിയ പ്ലാനില്‍ ഡിവൈഎസ്പിമാര്‍ക്ക് സഹിതം നേരിട്ട് ചുമതലകള്‍ നല്കിയിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശം നല്കിയിരുന്നു. 1500 പോലീസുകാരെ തലസ്ഥാനത്തും 2000 പേരെ എറണാകുളത്തേക്കും നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ഗതാഗത, ആള്‍ക്കൂട്ട നിയന്ത്രണച്ചുമതല മാത്രമായിരിക്കും.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago