റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 12 നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ദന്തേവാഡ എസ്പി ഗൗരവ് റായ് സ്ഥിരീകരിച്ചു.
ഏറ്റുമുട്ടൽ പതിനൊന്ന് മണിക്കൂർ നീണ്ടുനിന്നുവെന്നും പന്ത്രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ഏറ്റുമുട്ടൽ അവസാനിച്ചതായും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.
സുരക്ഷാ സേനയ്ക്കും ഓപ്പറേഷനിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജവാൻമാർ സുരക്ഷിതരാണെന്നും ആക്രമണം ശക്തമായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ 16 ന് കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 29 നക്സലൈറ്റുകളെ വധിച്ചപ്പോൾ നാരായൺപൂർ ജില്ലയിലെ അബുജ്മർ മേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ പത്ത് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.
മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില…
മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം.…
തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്…
ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…
ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ…
സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…