പഠിത്തത്തില്‍ ഉഴപ്പിയതിന് വീ്ടുകാര്‍ വഴക്കു പറഞ്ഞതിന് വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയും അടിച്ചുമാറ്റി പതിനാലുകാരന് നാടുവിട്ടു. കുറച്ചു ദിവസം അടിച്ചുപൊളിച്ച് ജീവിച്ച് പണം മുഴുവന്‍ തീരാറായപ്പോള്‍ മെല്ലെ നാട്ടിലേക്ക് വരാനൊരുങ്ങുന്നതിനിടെ പതിനാലുകാരനെ പോലീസ് പൊക്കി. നാടുവിട്ട പയ്യന് പണം ഉപയോഗിച്ച് ഗോവയില്‍ ഉല്ലാസ ജീവിതം നയിക്കുകയായിരുന്നു.
ഗുജറാത്തിലെ വഡോദര സ്വദേശിയായ പത്താം ക്ലാസുക്ലാസുകാരനാണ് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന് നാടു വിട്ടത്. വീട്ടിലെ പണവും മോഷ്ടിച്ചാണ് പത്താം ക്ലാസുകാരന് നാടുവിട്ടത്. പഠനത്തില്‍ ഉഴപ്പുന്നതിന് മാതാപിതാക്കളും മുത്തച്ഛനും കുട്ടിയെ ശാസിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. വൈകാതെ വീട്ടിലിരുന്ന ഒന്നര ലക്ഷം രൂപയും കാണാനില്ലെന്ന് കണ്ടതോടെ നാടുവിട്ടതാവാം എന്ന് പൊലീസ് കണക്കുകൂട്ടി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി ഗോവയിലേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലെത്തി തീവണ്ടി മാര്‍ഗം ഗോവയിലെത്താനായിരുന്നു പദ്ധതി. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ടിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്ന് ബസില്‍ പൂനെയിലേക്കും അവിടെ നിന്ന് ഗോവയിലേക്കും യാത്ര ചെയ്യുകയായിരുന്നു. ഗോവയിലെത്തിയ കുട്ടി പബുകളിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്.
കയ്യിലെ പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങാനായി ഗോവയില്‍ നിന്ന് പൂനെയിലെത്തി പുതിയ സിം കാര്‍ഡ് വാങ്ങി ഫോണിലിട്ടു. ഫോണ്‍ ഓണായതിനെ തുടര്‍ന്ന് ലൊക്കേഷന്‍ വ്യക്തമായ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൂനെ പൊലീസ് കുട്ടിയെ വഡോദര പൊലീസിനു കൈമാറുകയായിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…