topnews

ഒരാള്‍ കുടിക്കാനെടുത്ത് വെള്ളം അടുത്തയാള്‍ കുടിച്ചു, ഇരട്ടകളില്‍ ഒരാള്‍ ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15കാരന്‍ ജീവനൊടുക്കിയത് വെള്ളം കുടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്. വ്‌ളാങ്ങാമുറി കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും ഇരട്ട മക്കളില്‍ ഒരാളായ ഗോകുല്‍ കൃഷ്ണയാണ് ജീവനൊടുക്കിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

തിങ്കളാഴ്ച രാത്രി 9.30നായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇരട്ട സഹോദരങ്ങളായ ഗോകുലും ഗൗതമും ഭക്ഷണം കഴിക്കാനിരിക്കവെ ഗൗതം കൊണ്ടുവന്ന വെള്ളം ഗോകുല്‍ എടുത്ത് കുടിച്ചു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോയെ ഗോകുല്‍ മുറിയില്‍ കയറി വാതിലടച്ചു. മാതാപിതാക്കളെത്തി വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഗോകുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇരട്ടകളായ ഗോകുല്‍കൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിന്‍കര വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഷാള്‍ ജനലില്‍ കെട്ടിയിട്ട് ഗോകുല്‍ തൂങ്ങിമരിക്കുകയായിരുന്നു നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി. അച്ഛന്‍ അനില്‍കുമാര്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്. സംഭവസമയത്ത് വീട്ടില്‍ അമ്മ സിന്ധുവും സഹോദരി ഗായത്രിയും സഹോദരന്‍ ഗൗതംകൃഷ്ണയുമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

32 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

34 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

55 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

2 hours ago