topnews

സത്യപ്രതിജ്ഞ: 43 പേർ ദൈവനാമത്തിലും 13 പേർ അള്ളാഹുവിന്റെ നാമത്തിലും 80 സഗൗരവത്തിലും പ്രതിജ്ഞ ചെയ്തു; ആകെ 136 പേർ

15-ാം കേരള നിയമസഭയിലെ 136 എം എൽ എ മാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞു. പ്രോടെം സ്പീക്കർ പിടിഎ റഹിം മുമ്പാകെയാണ് ഇവർ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആദ്യ സമ്മേളനം ആരംഭിച്ചു. 43 പേർ ദൈവനാമത്തിലും 13 പേർ അള്ളാഹുവിന്റെ നാമത്തിലും 80 പേർ സഗൗരവത്തിലും സത്യപ്രതിജ്ഞ ചെയ്തു. സിപിഎം നിരയിൽ നിന്ന് ആന്റണി ജോൺ, ദലീമ, വീണാ ജോർജ് എന്നിവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 2 മണിക്കൂർ 50 മിനിട്ടുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായത്.

കോവളം എംഎൽഎ എം വിൻസെന്റ്, നെൻമാറ എംഎൽഎ കെ ബാബു എന്നിവർ കോറോണ ബാധിതരായതിനാലും താനൂർ എംഎൽഎ വി. അബ്ദുറഹ്മാന് ശാരീരിക അവശതകൾ മൂലവും സഭയിൽ എത്തിയില്ല. ഈ മൂന്ന് പേർ പിന്നീട് സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. ദേവികുളം എംഎൽഎ എ രാജ തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് കന്നഡയിലാണ് പ്രതിജ്ഞ ചൊല്ലിയത്. മാണി സി കാപ്പൻ, മാത്യു കുഴൽ നാടൻ എന്നീ യുഡിഎഫ് എംഎൽഎമാർ ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചത്. വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൾ ഹമീദാണ് ആദ്യം അധികാരം ഏറ്റെടുത്തത്. അള്ളാഹുവിന്റെ നാമത്തിലായിരുന്നു അബ്ദുൾ ഹമീദ് സത്യപ്രതിഞ്ജ ചെയ്തത്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയാണ് അവസാനം പ്രതിജ്ഞ ചെയ്തത്. 132-ാമതായി മുഖ്യമന്ത്രിയും 107-ാം സ്ഥാനക്കാരനായി പ്രതിപക്ഷ നേതാവ് വിഡി സതീശനും സത്യ പ്രതിജ്ഞ ചെയ്തു.

Karma News Editorial

Recent Posts

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

29 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

3 hours ago