topnews

പീഡിപ്പിച്ച പ്രതിയെക്കൊണ്ട്‌ ഇരയായ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം. പീഡനത്തിനിരയായ 16കാരിയെ കേസിലെ പ്രതിയെക്കൊണ്ട്‌ വിവാഹം കഴിപ്പിച്ചു. നെടുമങ്ങാട് പനവൂരിൽ നടന്ന സംഭവത്തെ തുടർന്ന്‌ മൂന്നുപേർ അറസ്റ്റിലായി. നാലു മാസം മുൻപ് പെൺകുട്ടിക്ക് മൊബൈൽഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ പനവൂർ സ്വദേശി അൽ അമീർ(23) ആണ്‌ മുഖ്യപ്രതി.

അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതൻ അൻസർ, പെൺകുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് സിഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. പ്ളസ്‌വൺ വിദ്യാർഥിയായ പെൺകുട്ടിയുമായി മലപ്പുറത്തേക്ക്‌ നാലുമാസം മുൻപ് അൽ അമീർ നാടുവിട്ടപ്പോൾ വീട്ടുകാർ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തുടർന്ന് അറസ്റ്റ് ഭയന്ന്‌ ഇയാൾ പെൺകുട്ടിയെ തിരിച്ചു വീട്ടിലാക്കി. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുൻപരാതിയിൽ പോലീസ്‌ ഇയാളെ നെടുമങ്ങാട്ടെ സ്വന്തം വീട്ടിൽ നിന്ന്‌ അറസ്റ്റുചെയ്തു. പിന്നീട്‌ കേസ്‌ നടക്കുന്നതിനിടെ ഈ മാസം 18-ന്‌ പ്രതിയെക്കൊണ്ട്‌ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. നാട്ടുകാരാണ്‌ ഈ വിവരം പോലീസിൽ അറിയിച്ചത്‌.

കല്യാണം കഴിച്ചാൽ തന്റെ പേരിലുള്ള കേസ്‌ അവസാനിക്കുമെന്ന്‌ പ്രതി കരുതിയതായി പോലീസ്‌ പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അൽ അമീർ അറസ്റ്റിലായത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

23 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

35 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago