national

വിവാഹങ്ങൾ നടത്താനുള്ള ലൈസൻസില്ലാതെ നിക്കാഹ് നടത്തിക്കൊടുത്ത 17 വ്യാജ ഖാസിമാർ അറസ്റ്റിൽ, നിരവധി ബാലവിവാഹങ്ങൾ നടത്തിയതായും പരാതി

ഗുഹാവത്തി. അസാമിലെ ഹൈലക്കണ്ടി മേഖലയിൽ വിവാഹങ്ങൾ നടത്താനുള്ള ലൈസൻസില്ലാതെ നിക്കാഹ് നടത്തിക്കൊടുത്ത 17 വ്യാജ ഖാസിമാർ അറസ്റ്റിൽ. അസീർ ഉദ്ദീൻ ലസ്‌കർ, മുഫ്തി അബുൽ ഹുസൈൻ, അസദുള്ള ലസ്‌കർ, കൗസർ അഹമ്മദ്, അബ്ദുൽ ജലീൽ ലസ്‌കർ, സോറിഫ് ഉദ്ദിൻ ബർബുയ, നൂറുൽ ഹോക്ക് ലസ്‌കർ, അബ്ദുസ് അസലാം മജുംദാർ, ഉബൈദുള്ള ചൗധരി, അബുക്കർ ബ്ഹുദ്ദീൻ , മുജാകിർ ഹുസൈൻ മജുംദാർ, സഹിദുൽ ഹഖ് ബിലായ്പൂർ, ഫോയിസ് ഉദ്ദീൻ ലാസ്‌കർ തുടങ്ങി 17 പേരാണ് അറസ്റ്റിലായത്.

ഖാസി ജോലിക്ക് ആവശ്യമായ ഔദ്യോഗിക രജിസ്‌ട്രേഷൻ കസ്റ്റഡിയിലെടുത്തവർക്ക് ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർക്ക് മുസ്ലീം വിവാഹങ്ങൾ നടത്തികൊടുക്കാനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഹൈലക്കണ്ടി പോലീസ് അറിയിച്ചു. ഓപ്പറേഷനിൽ വിവിധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. തുടർ നിയമനടപടികൾ തുടരുകയാണ്. പത്ത് കബൂൽനാമകളും (മുസ്ലിം വിവാഹ കരാറുകൾ) ഇവരിൽ നിന്ന് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.

ശൈശവ വിവാഹത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേത്യത്വത്തിൽ അസം ഭരണകൂടം. ശൈശവവിവാഹം തടയുന്നതിനുള്ള ബില്ലിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഡിസംബറോടെ അസം ബഹുഭാര്യത്വവും ശൈശവ വിവാഹവും അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

1 hour ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

2 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

3 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

3 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

4 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

4 hours ago