kerala

പതിനേഴ്കാരനെ തല്ലിച്ചതച്ച് ഗുണ്ടാ സംഘം ; യുവതിക്കെതിരെ വ്യാജ പോക്‌സോ കേസ് നൽകണമെന്ന് ആവശ്യം

തൃശൂർ : യുവതിക്കെതിരെ വ്യാജ പോക്‌സോ കേസ് നൽകണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിൽ പതിനേഴ്കാരനെ
ഗുണ്ടാ സംഘം തല്ലിച്ചതച്ചു. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനാണ്  മർദനമേറ്റത്. അപരിചിതയായ യുവതിക്കെതിരെ പോക്‌സോ കേസ് നൽകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. ഇതിന് സമ്മതിക്കാത്തതിനെ തുടർന്നാണ് കുട്ടിയെ ഗുണ്ടകൾ മർദിച്ചത്.

തനിയ്‌ക്ക് ഇന്ന് വരെ യാതൊരുവിധ പരിചയവുമില്ലാത്ത സ്ത്രീയുടെ ഫോട്ടോ കാണിച്ച് അവർക്കെതിരെ കേസ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിരഞ്ജനെ ഉപദ്രവിച്ചത്. 12 മണിക്കൂറോളം ഗുണ്ടാ സംഘം മർദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ബിയർ കുപ്പി കൊണ്ട് അടിക്കുകയും ചവിട്ടി വീഴ്‌ത്തുകയും ചെയ്തിരുന്നു.

ഇന്നലെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ തുടർച്ചയായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ പരാതി. സുഹൃത്തുക്കളെ ഉപയോഗിച്ച് കുട്ടിയെ ഇന്നലെ ഗുണ്ടാ സംഘത്തിന് മുന്നിൽ എത്തിക്കുകയായിരുന്നു. നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചതിന് ശേഷം ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതി കൊടുപ്പിച്ചതായും നിരഞ്ജൻ പറഞ്ഞു. തലയ്‌ക്ക് പിന്നിൽ ബിയർ കുപ്പി കൊണ്ട് അടിക്കാൻ ഓങ്ങി ഭയപ്പെടുത്തിയാണ് ചൈൽഡ് ലൈനിൽ സംസാരിപ്പിച്ചതെന്നും കുട്ടി പറയുന്നു. വിവരം പുറത്തു പറഞ്ഞാൽ തന്നെയും അമ്മയെയും കൊല്ലുമെന്ന് അക്രമികൾ ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

3 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

3 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

4 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

5 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

5 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

6 hours ago