തിരുവനന്തപുരം: 17 കാരനെ പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. താമസിച്ചിരുന്ന മുറിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടികളെ റൂമിൽ നിന്നും പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ 17 കാരനെ കണ്ടത്. ഉടൻ തന്നെ ജീവനക്കാർ സംഭവം പോലീസിൽ അറിയിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം പാലക്കാട് മൂന്ന് ദിവസം മുൻപ് കാണാതായ പതിനാലുകാരിയേയും ഇരുപത്തിനാലുകാരനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്ത് എന്നയാളെയും പെൺകുട്ടിയേയും മൂന്ന് ദിവസം മുൻപാണ് കാണാതായത്. മലമ്പുഴ പടലിക്കാടാണ് സംഭവം. ഇരുവരെയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷനം പുരോഗമിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനടുത്തുള്ള മരച്ചില്ലയിൽ പതിനാലുകാരിയേയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും ബന്ധുക്കളാണെന്നും അടുപ്പത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…