topnews

17-കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു ; ആക്രമണം നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് , ഗുരുതര പരിക്ക്

ഒറ്റപ്പാലം: കോളേജ് വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കയറംപാറയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.15-നാണ് സംഭവം. യുവാവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസിനെ (25) പോലീസ് അറസ്റ്റുചെയ്തു.
സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് ഫിറോസ്.

വീട്ടിലേക്കുള്ള വഴിയില്‍വെച്ചാണ് 17-കാരിയെ ഫിറോസ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയിലും കഴുത്തിലും ഇടത്തെ കൈയിലും തോളിലും കാല്‍വിരലുകളിലുമാണ് വെട്ടേറ്റത്. കൈ അറ്റുതൂങ്ങിയതായും തോളിനും കഴുത്തിനും ആഴത്തില്‍ മുറിവേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ 17-കാരി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

സ്‌കൂട്ടറിലെത്തിയ ഫിറോസ് കത്തികൊണ്ട് പെൺകുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഫിറോസിനെ സംഭവസ്ഥലത്തുവെച്ചു തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയെടുത്താലേ കൂടുതല്‍ വിവരങ്ങളറിയാനാകൂവെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.

2022 ഫെബ്രുവരിയില്‍, ലക്കിടി സ്വദേശിയായ യുവാവിനെ കൊന്ന് പാലപ്പുറം അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതിയാണ് ഫിറോസ്. കേസില്‍ റിമാന്‍ഡിലായിരുന്ന ഫിറോസിന് കഴിഞ്ഞ ഒക്ടോബറില്‍ ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങി മൂന്നാംമാസമാണ് ഫിറോസ് പെൺകുട്ടിയെ ആക്രമിച്ച് വീണ്ടും അകത്തായത്.

Karma News Network

Recent Posts

നാട് കടന്ന് ഗതാഗതമന്ത്രി, വിദേശയാത്രയിൽ തിരക്കിലാണ്, ശമ്പളം കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം : പുതിയ ഗതാഗതമന്ത്രി വിചാരിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് കൊടുക്കാൻ ആകുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം…

19 mins ago

മോദി നാലിൽ മൂന്നും നേടി കൂറ്റൻ വിജയം നേടും- വിദേശ മാധ്യമ സർവേ

മോദി സർക്കാർ ഇന്ത്യയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടും എന്ന് അന്തർദേശീയ മാധ്യമമായ റോയിറ്റേഴ്സ് റിപോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…

37 mins ago

വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് മലയാളി യുവാവിന്റെ ഭീഷണി, അറസ്റ്റ്

ന്യൂഡൽഹി: യാത്രക്കാരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാക്കി വിമാനത്തിനുള്ളിൽ മലയാളി യുവാവിന്റെ ആത്മഹത്യാഭീഷണി. ഇയാൾ വിമാനത്തിൽവെച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. കണ്ണൂർ…

48 mins ago

മാതൃദിനത്തില്‍ അമ്മക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മോഹന്‍ലാല്‍

മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. മാതൃദിന…

55 mins ago

50 ടണ്ണുള്ള ഒറ്റക്കൽ ദേവീ വിഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ക്ഷേത്രം, കല്ലിന്റെ വില മാത്രം 6കോടി

ആദിപരാശക്തി അമ്മയുടെ വി​ഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രം. വളരെയധികം ശ്രമപ്പെട്ട് ഒത്തിരി കഠിനാധ്വാനം എടുത്താണ്…

2 hours ago

കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം, സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ- ദീപ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്…

2 hours ago