kerala

സ്വാമിമാരുടെ 170കോടി വാങ്ങി പറ്റിച്ചു, ഡിപോസിറ്റ് വാങ്ങിയത് കേരള സർക്കാർ തിരികെ നൽകണമെന്ന് റിസർവ് ബാങ്കിന്റെ കർശന ഉത്തരവ്

പശ്ചിമ ബംഗാളിൽ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച ഹിന്ദു മത സ്ഥാപനമായ ശ്രീരാമ കൃഷ്ണ മിഷന്റെ 170 കോടിയുടെ ഫണ്ട് തട്ടിച്ച് കേരളാ സർക്കാരിന്റെ കെ ടി ഡി എഫ് സി. സന്യാസിമാരേയും മഠങ്ങളേയും, ഹിന്ദു സംഘടനകളേയും എങ്ങിനെ പറ്റിക്കാൻ എന്നതിൽ കേരളത്തിലെ ആളുകൾക്ക് മുന്നിൽ ഈ മഹാ സ്ഥാപനത്തിനു നഷ്ടപ്പെട്ടു​‍പോയ പണം 170 കോടി രൂപ. ശബരിമല മുതൽ ഗണപതി വരെ ഹിന്ദുക്കളേ വേദനിപ്പിച്ച കേരള സർക്കാരിന്റെ നടപടികൾ ഇപ്പോൾ പശ്ചിമ ബംഗാൾ വരെ എത്തുകയാണ്‌. ഹിന്ദുക്കളേ ഏറെ വേദനിപ്പിക്കുന്ന ഈ സംഭവം വലിയ വാർത്ത ആകാതിരിക്കാൻ കല്ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷനും ഇതുവരെ വലിയ പ്രാധാന്യം നല്കാതെ ഇരിക്കുകയായിരുന്നു.

കല്ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ കേരള സർക്കാരിന്റെ ഗ്യാരണ്ടിയിൽ കേരള സർക്കാർ സ്ഥാപനമായ കേരള ഗതാഗത വികസന ധനകാര്യ കോർപറേഷന്‌ നല്കിയ ഫിക്സഡ് ഡിപോസ്റ്റി ആണ്‌ 170 കോടി രൂപ. ഇതിനായി കേരള സർക്കാരിന്റെ ആളുകൾ കല്ക്കത്തയിൽ ചെന്ന് ശ്രീരാമകൃഷ്ണ മിഷൻ അധികൃതരുമായി സംസാരിച്ചു. ധാരാളം നിക്ഷേപം ഉള്ള മിഷനിൽ നിന്നും പണം തട്ടുകയായിരുന്നു ലക്ഷ്യം. മിഷനിലെ സാധു സന്യാസിമാരിൽ നിന്നും നൂറു കണക്കിനു കോടികൾ കേരളാ സർക്കാർ സ്ഥാപനത്തിൽ നിക്ഷേപമായി എത്തിച്ചാൽ പിന്നെ തിരികെ നല്കണ്ടാ എന്നും പറ്റിക്കാം എന്നും സന്യാസിമാരേ പറ്റിക്കാം എന്നും കേരളത്തിലെ സർക്കാരിന്റെ ആളുകൾ വിചാരിച്ചു.

അങ്ങിനെ കല്ക്കത്തിൽ ചെന്ന് ചർച്ചകൾ നടത്തി കേരളത്തിലെ കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ്റെ അക്കൗണ്ടിലേക്ക് 170 കോടിയോളം രൂപ കൊണ്ടുവന്നു. ഇത്തരത്തിൽ കോടികൾ എത്തിച്ചപ്പോൾ ഇട നില നിന്നവർക്കും രാഷ്ട്രീയക്കാർക്കും എല്ലാം നല്ല കമ്മീഷൻ കിട്ടി. എന്നാൽ കെടിഡിഎഫ്സിയിൽ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടുംകൽക്കത്ത ശ്രീരാമകൃഷ്ണ മിഷൻ അധികൃതർക്ക് കെടിഡിഎഫ്സി തിരികെ നല്കിയില്ല. തട്ടിപ്പ് നടത്തുകയും ചതിക്കുകയും ആയിരുന്നു.കാലാവധി എത്തിയ 28 ഓളം സ്ഥിരനിക്ഷേപങ്ങൾക്കായി കെടിഡിഎഫ്സി കയറിയിറങ്ങുകയായിരുന്നു മിഷൻ അധികൃതർ. തിരുവനന്തപുരത്തേക്ക് നിയമവിദഗ്ധരുടെ ഒരു ടീമുമായാണ് മിഷൻ അധികൃതർ എത്തിയത്. പക്ഷെ നിരാശയായിരുന്നു ഫലം.

തങ്ങളുടെ കയ്യിൽ പണമില്ല. ഗ്യാരണ്ടി സർക്കാരാണ്. അതിനാൽ സർക്കാർ പണം നൽകട്ടെ എന്നാണ് കെടിഡിഎഫ്സി അധികൃതർ നിലപാട് എടുത്തത്. അതായത് നിക്ഷേപം സ്വീകരിച്ച് പണം ഇഷ്ടക്കാർക്ക് വീതിച്ച് നല്കിയിട്ട് തിരികെ നല്കുന്നില്ല. കടം വാങ്ങിയാൽ തിരികെ നല്കണം. മേടിച്ചല കൊടുക്കണം എന്നൊക്കെ നമ്മൾ പറയാറുണ്ട്. കല്ക്കത്തയിൽ നിന്നും സ്വാമിമാർ കേരള സർക്കാരിന്റെ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു. പണം സ്വീകരിച്ച കെടിഡിഎഫ്സി അധികാരികൾ യാതൊരു ഉളുപ്പും ഇല്ലാതെ കൈമലർത്തി. ഒന്നോർക്കുക.

കാശ് മേടിച്ച് ഫിക്സഡ് ഡിപോസ്റ്റി ആക്കിയിട്ട് തിരിച്ച് ചോദിച്ചപ്പോൾ പാവം സന്യാസിമാരേ കൈമലർത്തി കാണിക്കുന്നു. ഇത് എന്ത ന്യായം..ഇങ്ങിനെ കാണിക്കുന്നതിനു എന്ത് തരം പേരാണ്‌ നമ്മുടെ നാട്ടിൽ ഉപയോഗിക്കുക എന്നും പൊതുജനം വിലയിരുത്തുക.പണം ഡിപോസ്റ്റി വാങ്ങിയ വർ പിന്നീട് പറയുന്നത് സർക്കാരാണ്‌ നിങ്ങൾക്ക് ഗ്യാരണ്ടി നിന്നത് അതിനാൽ സർക്കാരിൽ പോയി വാങ്ങിക്കോളാനാണ്‌. ഓർക്കുക..കേരളാ സർക്കാരിന്റെ കെ ടി ഡി എഫ് സി. 170 കോടി രൂപ നിക്ഷേപം വാങ്ങി തോന്നിയ പോലെ ചിലവാക്കിയിട്ട് അത് സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കുന്നു. സർക്കാർ എവിടെ നിന്നും കൊടുക്കും..ഖജനാവിൽ നിന്നും. ജനത്തിന്റെ നികുതി പണം എടുത്ത്. എന്തെല്ലാം കാട്ടു കൊള്ളകളാണ്‌ നാട്ടിൽ നടക്കുന്നത് എന്നും ഓർക്കുക.

ഇവിടെ ഏറ്റവും ശ്രദ്ധേയം ഒരു ഹിന്ദു സ്ഥാപനത്തിന്റെ 170 കോടിയാണ്‌ കാങ്ങിയിട്ട് പറ്റിച്ചത് എന്നാണ്‌. അതും പാവം സന്യാസിമാരുടെ ഒരുപാട് കാലത്തേ നിക്ഷേപം..കെടിഡിഎഫ്സിയിൽ പണം നിക്ഷേപിച്ച കൽക്കത്ത ശ്രീരാമകൃഷ്ണ മിഷൻ റിസർവ് ബാങ്കിനേ സമീപിച്ചു. പറ്റിയ അമളിയും തട്ടിപ്പും റിസർവ് ബാങ്കിൽ ബോധിപ്പിച്ചു. കെടിഡിഎഫ്സിയിൽ പണം നിക്ഷേപിച്ച വേറെ ചിലരും റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഈ കാര്യത്തിൽ അടിയന്തിര റിസർവ് ബാങ്ക് നിർദ്ദേശം വന്നത്. ഗ്യാരണ്ടി സർക്കാർ ആയതിനാൽ തുക സർക്കാർ നൽകണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. പണം തിരികെ നൽകാനുള്ള ബാധ്യത സർക്കാരിനു തന്നെയാണ് കെടിഡിഎഫ്സി എംഡിയ്ക്ക് അയച്ച കത്തിൽ റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.

പണം സർക്കാർ തിരികെ നൽകണം എന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു. ഇതോടെ ശ്രീരാമകൃഷ്ണൻ അധികൃതർക്ക് പണം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ സർക്കാർ നാട്ടുകാരിൽ നിന്നും കാശ് പിരിച്ച് പിന്നെ ക്ഷേത്ര ഫണ്ട് വരെ മുഖ്യന്റെ ദുരിതാശ്വാസ ഫണ്ടിനു എടുത്ത് ഒടുവിൽ സംസ്ഥാനം കടന്നും ഇത്തരം പരിപാടികൾ നടത്തുകയാണ്‌. പറ്റിക്കാൻ തിരഞ്ഞെടുത്തത് ഹിന്ദു സ്ഥാപനം.വെറും ഒരു സ്ഥാപനം അല്ല സ്വാമി വിവേകാനന്ദൻ 1897 മേയ് 1 തുടങ്ങിയ ലോക ശ്രദ്ധയാകർഷിച്ച് കല്ക്കത്തിയിലെ രാമകൃഷ്ണ മിഷൻ.

കേരള സർക്കാർ എന്തിനായിരുന്നു ഇങ്ങിനെ ചെയ്തത് എന്നും നോക്കാം. കെ എസ് ആർ ടി സി 1000ത്തിലധികം കോടികളുടെ നഷ്ടത്തിൽ ആയിരുന്നു. ഇത് പരിഹരിക്കാനും കെ എസ് ആർ ടി സിക്ക് കടം നല്കാനും ആയിട്ടാണ്‌ കെടിഡിഎഫ്സി എന്ന സ്ഥാപനം തല്ലി കൂട്ടിയത്. സ്ഥാപനം രൂപീകരിച്ച് മറ്റുള്ളവരിൽ നിന്നും പണം നിക്ഷേപമായി വാങ്ങുക. എന്നിട്ട് കെ എസ് ആർ ടി സിക്ക് നല്കുക. ഇങ്ങിനെ ആയിര കണക്കിനു കോടി രൂപ കെടിഡിഎഫ്സി കെ എസ് ആർ ടി സിക്ക് കടം നല്കി. ഇതിൽ 170 കോടിയാണ്‌ കല്ക്കത്ത ശ്രീരാമ കൃഷ്ണ മിഷനിൽ നിന്നും വാങ്ങിയത്. 900 കോടിയാണ്‌ കേരല ബാങ്കിൽ നിന്നും വാങ്ങിയത്. ആയിര കണക്കിനു കോടി ജില്ലാ ബാങ്കുകളിൽ നിന്ന് വാങ്ങി. സഹകരണ മേഖലയിലെ ബാക്കിയുള്ള നിക്ഷേപം മുഴുവൻ കെടിഡിഎഫ്സിയിലേക്ക് പമ്പ് ചെയ്തു. എന്നിട്ട് കെ എസ് ആർ ടി സിക്ക് നല്കി. കെ എസ് ആർ ടി സി ആകട്ടേ പണം ഒന്നും തിരിച്ചടച്ചില്ല. ലോക്ക് തിരിച്ചടവും നടത്തിയില്ല. 4000ത്തിലധികം കോടി രൂപ ഇപ്പോൾ കെടിഡിഎഫ്സി എന്ന ഈ സ്ഥാപനം സഹകരണ ബാങ്കിൽ ജനം നിക്ഷേപിച്ച പണം വക മാറ്റി എടുത്ത് ചിലവാക്കി. ഇനി ജനങ്ങൾക്ക് ആരു നിക്ഷേപം തിരികെ നല്കും. 4000ത്തിലധികം കോടിയിൽ വെറും, 170 കോടി മാത്രമാണ്‌ ശ്രീരാമകൃഷ്ണ മിഷന് ഉള്ളത്. അതായത് തട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരറ്റം മാത്രം

കേരളത്തിലെ ജനങ്ങൾ സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയതാണ്‌ ബാക്കി 4000ത്തോളം കോടി രൂപ. ആ പണത്തിൽ ഒരു 1 കോടി രൂപ പോലും ഇപ്പോൾ കെടിഡിഎഫ്സി എന്ന സ്ഥാപനത്തിന്റെ കൈയ്യിൽ ഇല്ല, 4000 കോടി തിരികെ നല്കാൻ പോയിട്ട് ശ്രീരാമകൃഷ്ണ മിഷന് 170 കോടി റിസർവ് ബാങ്ക് പറഞ്ഞിട്ട് പോലും കൊടുക്കാനില്ല. പിന്നെയാണോ പാവപ്പെട്ട ജനങ്ങളുടെ കാര്യം..എത്ര ഗുരുതരമാണ്‌ കാര്യങ്ങൾ എന്ന് ചിന്തിക്കുക. ജനങ്ങൾ സഹകരണ മേഖലയിൽ നടത്തിയ നിക്ഷേപം ഇനി എന്താകും എന്ന് സി പി എം നേതാക്കളും മന്ത്രിമാരും ഒക്കെ പറയണം.കെടിഡിഎഫ്സിയ്ക്ക് ഗ്യാരണ്ടി സർക്കാരാണ്. സർക്കാർ ഈ തുക തിരികെ നൽകേണ്ടി വരും. സർക്കാർ എന്നാൽ ജനത്തിന്റെ പണം,. അതായത് 4000 കോടിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണം.

ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വഴിമാറ്റിയതും ദുർവിനയോഗം ചെയ്തതുമായ തുക ഇനി ജനങ്ങളിൽ നിന്ന് ഈടാക്കണം.കെഎസ്ആർടിസിയ്ക്ക് ഫണ്ട് നൽകാൻ വേണ്ടിയാണ് ഈ സ്ഥാപനം സർക്കാർ തുടങ്ങിയത്. ബാങ്കുകളിൽ നിന്നു പോലും ഈ സ്ഥാപനം വായ്പ എടുത്തിട്ടുണ്ട്. അതിനും ഗ്യാരണ്ടി സർക്കാർ തന്നെയാണ്. നിയമപരമായി സർക്കാരിനാണ് ബാധ്യത. കിഫ്ബിയിൽ നിക്ഷേപം നടത്തിയവർക്കും സർക്കാർ തന്നെയാണ് ഗ്യാരണ്ടി. സർക്കാരിനു കൈ കഴുകാൻ കഴിയില്ല.നിക്ഷേപകർക്ക് സർക്കാർ പണം നൽകേണ്ടി വരും. സഹകരണ ബാങ്കിലേ നിക്ഷേപത്തിനു കാലാവധി എത്തിയപ്പോൾ മുതലുമില്ല പലിശയുമില്ല എന്ന അവസ്ഥയിലായി.ഇപ്പോൾ 170 കോടി കിട്ടാനുള്ള ശ്രീരാമകൃഷ്ണ മഠത്തിനു നിത്യ ചിലവിനു പണം ഇല്ല. മഠത്തിനു അടിയന്തിരമായി ഏഴു കോടി രൂപ വേണം. ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം അടക്കമുള്ള കാര്യങ്ങൾ നടത്തണമെങ്കിൽ ഈ തുക വേണം.

170 കോടി കിട്ടാത്തതിനാൽ പരിഭ്രാന്തരായാണ് അഭിഭാഷക സംഘവുമായി മഠം അധികൃതർ കേരളത്തിൽ വന്നത്. എല്ലാ വാതിലിലും ഇവർ മുട്ടിയെങ്കിലും മഠം അധികൃതർക്ക് പണം ലഭിച്ചിട്ടില്ല.സർക്കാർ നിർദ്ദേശം അനുസരിച്ച് കെഎസ്ആർടിസിയ്ക്ക് കൺസോർഷ്യം വഴി ലോൺ ലഭ്യമാക്കിയ വകയിൽ 800 കോടിയോളം രൂപ കെഎസ്ആർടിസി അധികൃതർ നൽകാനുണ്ട്. ഈ തുക ഇവർക്ക് തിരികെ ലഭിച്ചിട്ടില്ല. കേരള ബാങ്കിൽ നിന്നും ലോൺ എടുത്താണ് കെടിഡിഎഫ്സി ഇത്രയും തുക കെഎസ്ആർടിസിയ്ക്ക് നൽകിയത്. തിരിച്ചടവ് മുടങ്ങിയതോടെ കേരള ബാങ്കും പ്രതിസന്ധിയിലാണ്. സർക്കാർ നിർദ്ദേശപ്രകാരമാണ് കെടിഡിഎഫ്സിയിൽ നിന്നും കോടികൾ പുറത്തേക്ക് നൽകിയത്. അതുകൊണ്ട് തന്നെയാണ് തുക സർക്കാർ നൽകട്ടെ എന്ന നിലപാട് കെടിഡിഎഫ്സി എടുക്കുന്നതും.നോക്കുക കേരളത്തിലെ സഹകരണ മേഖലയിൽ നറ്റത്തിയ ജനങ്ങളുടെ നിക്ഷേപങ്ങൾക്ക് ആരു ഇനി സമാധാനം പറയും.

Karma News Network

Recent Posts

ഉദ്ഘാടനത്തിന് പോകും, എംപി ആയിട്ടല്ല, നടനായേ വരൂ, അതിന് പണംവാങ്ങിയേ പോകൂ, സുരേഷ് ഗോപി

തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം…

7 seconds ago

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട്: സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

17 mins ago

ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ…

33 mins ago

ലോകം കീഴടക്കിയ കപ്പ് മോദിയെ ഏല്പ്പിച്ച് ടീം ഇന്ത്യ, പ്രാതൽ കഴിഞ്ഞ് കളിച്ച് ചിരിച്ച് മോദിക്കൊപ്പം

ലോകം കീഴടക്കി വന്ന യുദ്ധ വീരന്മാരും പോരാളികളും ഇന്ത്യയിൽ വിമാനം ഇറങ്ങി നേരേ പോയത് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ…

34 mins ago

അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.…

38 mins ago

ഇറ്റലിയിൽ അവധി ആഘോഷിച്ച് എംജി ശ്രീകുമാറും ഭാര്യയും

മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സം​​ഗീത ആസ്വാ​​ദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ…

56 mins ago