kerala

പി.ശ്രീരാമകൃഷ്ണന്റെ ചികിൽസയ്ക്ക് 18 ലക്ഷം നൽകിയത് ചട്ടം മറികടന്ന്, ആകെ നൽകിയത് 37 ലക്ഷം.

തിരുവനന്തപുരം. ദുബായിലെ ആശുപത്രിയിൽ ചികിൽസ നടത്താനായി സർക്കാരിനോട് ചികിൽസ സഹായം തേടിയിരിക്കുന്ന മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പാവപ്പെട്ടവന്റെ ഖജനാവ് കാശിൽ നിന്ന് ചട്ടങ്ങൾ മറികടന്നു 18 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് നൽകിയതായ വിവരങ്ങൾ പുറത്ത്.

സ്പീക്കറായിരിക്കെ പി. ശ്രീരാമകൃഷ്ണൻ 2016 മേയ് മുതൽ 2021 മേയ് വരെ ചികിൽസ ചെലവിനായി 15, 68, 313 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയെടുത്തത്. 2021 മേയ് മാസത്തിനു ശേഷം മുൻ എംഎൽഎ എന്ന നിലയിൽ ഏഴു തവണ പി.ശ്രീരാമകൃഷ്ണൻ ചികിൽസ ചെലവ് അനുവദിച്ചു വാങ്ങി എന്നതാണ് ശ്രദ്ധേയം.

21,75, 886 രൂപയാണ് ഇക്കാലയളവിൽ ചികിൽസ ചെലവിനായി ജനത്തിന്റെ പണം വാങ്ങിയെടുത്തത്. ഇതിൽ 18 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് അനുവദിക്കുകയായിരുന്നു.നിലവിലുണ്ടായിരുന്ന ചട്ടങ്ങൾ മറികടന്നായിരുന്നു ഇത്. 2021 ഒക്ടോബർ 27 ലെ മന്ത്രിസഭ യോഗത്തിൽ ചട്ടങ്ങളിൽ ഇളവ് വരുത്തി പി. ശ്രീരാമകൃഷ്ണന് ചികിൽസ ചെലവ് അനുവദിക്കാൻ തീരുമാനം എടുക്കുകയാണ് ഉണ്ടായത്.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തര ന്യൂറോ സർജറി നടത്തുന്ന് എന്ന പേരിലാണ് 18 ലക്ഷം മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത്. മുൻ എംഎൽഎ മാർക്ക് സൗജന്യ ചികിൽസക്ക് അർഹതയുള്ളതും ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആ ജില്ലയിലെ ഗവൺമെന്റ് ആശുപത്രിയിലോ, ഗവൺമെന്റ് ആശുപത്രി ഇല്ലെങ്കിൽ മാത്രം അതേ ജില്ലയിലെ സർക്കാരിതര ആശുപത്രികളിലോ ചികിൽസ തേടാമെന്നാണ് വ്യവസ്ഥ. ചികിൽസക്ക് ചെലവായ തുക സർക്കാർ പിന്നീട് അനുവദിക്കുകയാണ് പതിവ്. എന്നാൽ ഇതിനായി മെഡിക്കൽ അഡ്വാൻസ് അനുവദിക്കാൻ ചട്ടമില്ല. ഇക്കാര്യം മറികടന്നാണ് 18 ലക്ഷം പി. ശ്രീരാമകൃഷ്ണന് ചികിൽസ അഡ്വാൻസ് അനുവദിച്ച് നൽകുന്നത്.

പി. ശ്രീരാമകൃഷ്ണന് ചികിൽസ അഡ്വാൻസ് നൽകിയ തുക, ചികിൽസ ചെലവായി സർക്കാർ പിന്നിട് ക്രമപ്പെടുത്തുകയാണ് ഉണ്ടായത്. അസുഖത്തിന് വിദേശ രാജ്യത്ത് പോയി ചികിൽസ തേടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പി. ശ്രീരാമകൃഷ്ണൻ. ദുബായിലെ ആശുപത്രിയിൽ ചികിൽസ നടത്താനും ചികിൽസ ചെലവു ലഭിക്കാനും പ്രത്യേക അനുവാദം നൽകണമെന്നാവശ്യപെട്ട് പി. ശ്രീരാമകൃഷ്ണൻ സർക്കാരിന്
ഇപ്പോൾ പഴയ ശൈലിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

24 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

41 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

57 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 hours ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago