national

ഛത്തീസ് ഗഢില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ നേതാവുൾപ്പെടെ 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, സൈനികര്‍ക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികളെ വധിച്ചു. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് ശേഷമേ വധിക്കപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കാങ്കർ മേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ റിസർവ് ഗാർഡും അതിർത്തി സുരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തിയത്. സൈനികരെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

പ്രദേശത്ത് നിന്ന് നിരവധി മാരകായുധങ്ങളും വെടിക്കോപ്പുകളും സൈനികർ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം വനാതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കമ്യൂണിസ്റ്റ് ഭീകരനും പൊലീസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.

Karma News Network

Recent Posts

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

2 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

31 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

40 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

53 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago