topnews

താനെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 18 പേര്‍, ചികിത്സപ്പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു

മുംബൈ. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ താനെയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത് 18 രോഗികള്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. താനെയിലെ ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. 24 മണിക്കൂറിനിടെ 18 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് മുന്‍സിപ്പല്‍ കമ്മീഷണര്‍ അഭിജിത് വ്യക്തമാക്കിയത്.

അതേസമയം മരിച്ച 18 പേര്‍ക്ക് കൃത്യമായ ചികിത്സ ലഭിച്ചോ എന്നത് ഉന്നതതല കമ്മിറ്റി പരിശോധിക്കും. മരിച്ച രോഗികളുടെ കുടുംബത്തിനോപ്പമാണെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നും അശ്രദ്ധഘ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മരിച്ചവര്‍ വൃക്കരോഗം, ന്യൂമോണിയ, റോഡ് അപകടം എന്നിവ സംഭവിച്ച് ചികിത്സ തേടിയവരാണ്.

അതേസമയം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുറവാണെന്ന് മരിച്ചവരുടെ കുടുംബം ആരോപിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും എത്തിച്ചവരും മരിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു ആശുപത്രി പൂട്ടിയതിനാല്‍ നിരവധി രോഗികളാണ് ആശുപത്രിയില്‍ എത്തിയത്.

Karma News Network

Recent Posts

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

8 mins ago

സ്വന്തം കക്ഷിയേ കൂട്ടബലാൽസംഗം ചെയ്തത്,അഭിഭാഷകരുടെ ജാമ്യത്തിനു അപേക്ഷിച്ചു, അഡ്വ എം.ജെ.ജോൺസൻ, അഡ്വ കെ.കെ.ഫിലിപ്പ് ഇവർ ജയിലിൽ കഴിയുകയാണ്‌

ADV.M.J JOHNSON & ADV K.K PHILIP വക്കീൽ ഓഫീസിലും വീട്ടിലും വയ്ച്ച് സ്വന്തം കക്ഷിയായ യുവതിയേ കൂട്ട ബലാൽസംഗം…

1 hour ago

പനി ബാധിച്ച് മൂന്നു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു, സംഭവം പാലക്കാട്

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ…

1 hour ago

ഡോക്ടറെ വീട്ടിൽ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന്‌ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഒ പിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ…

2 hours ago

ഭരണം തരൂ 24 മണിക്കൂർ രാജ്യം മുഴുവൻ സൗജന്യ വൈദ്യുതി- കെജരിവാളിന്റെ മെഗാ പ്രഖ്യാപനം

തിരഞ്ഞെടുപ്പ് ഗോദയിൽ ഒടുവിൽ വന്ന എ.പി പി നേതാവ് അരവിന്ദ് കെജരിവാൾ രാജ്യം മുഴുവൻ 24 മണിക്കൂർ സൗജന്യ വൈദ്യുതി…

2 hours ago

കോഴിക്കോട് ഡോക്ടർക്ക് രോഗിയുടെ മർദനം, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം. ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ…

2 hours ago