crime

പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കം, 18-കാരന്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അഹമ്മദാബാദ്. പ്രണയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി 18 കാരൻ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ പ്രജാപതി(22)യെയാണ് സുഹൃത്തായ വേദാന്ത് രാജ (18) കൊല്ലപെടുത്തിയത്. പ്രതി കൊലപാതകം ചെയ്ത ശേഷം കാറില്‍ മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതിയായ വേദാന്ത് രാജ കാറില്‍ അഹമ്മദാബാദ് സോലാ പോലീസ് സ്‌റ്റേഷനിലെത്തിയത്. തന്റെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടെന്നും കാറിനുള്ളില്‍ ഒരു മൃതദേഹം ഉണ്ടെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇതോടെ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് വാഹനം പരിശോധിച്ചതോടെയാണ് കാറിന്റെ മുന്‍സീറ്റില്‍ ചോരയില്‍കുളിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയത് സുഹൃത്തായ സ്വപ്‌നിലിനെയാണെന്നും പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം സ്വപ്‌നിലിന്റെ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ന്യൂസിലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ മകനും നഗരത്തിലെ പ്രമുഖ സര്‍വകലാശാലയില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയുമാണ് പ്രതിയായ വേദാന്ത്. കൊല്ലപ്പെട്ട സ്വപ്‌നില്‍ ഛാന്ദ്‌ലോഡിയയിലാണ് താമസം. കൊല്ലപ്പെട്ട സ്വപ്‌നിലും പ്രതി വേദാന്തും ഒരേ പെണ്‍കുട്ടിയെയാണ് പ്രണയിച്ചതെന്നും ഇതുസംബന്ധിച്ച് ദീര്‍ഘനാളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.

പ്രതി സുഹൃത്തിനെ ഫോണില്‍ വിളിച്ചുവരുത്തി കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള എട്ടുമുറിവുകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കാറിന്റെ സീറ്റില്‍ മുഖം താഴ്ന്നിരിക്കുന്നനിലയിലാണ് ചോരയില്‍കുളിച്ച മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

11 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

23 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

57 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago