kerala

കല്യാണ വീട്ടിലുണ്ടായ സംഘർഷം, പരിഹരിക്കാൻ ശ്രമിച്ച വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഗുണ്ടാ സംഘം

കോഴിക്കോട് : ലഹരി മാഫിയ സംഘം വ്യാപാരിയെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കുടുക്കിലുമ്മാരത്തെ വ്യാപാരിയായ നവാസിനെയാണ് ഗുണ്ടാ സംഘം കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. കല്യാണ വീട്ടിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചതിന്റെ പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

അയ്യൂബ്, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയത്. അയ്യൂബിന്റെ സഹോദരീപുത്രിയുടെ വിവാഹ ദിവസമുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയ്യൂബും മറ്റ് ഗുണ്ടകളും തമ്മിലുണ്ടായ തർക്കം, നവാസും മാജിദും ജലീലും തടയാൻ ശ്രമിച്ചിരുന്നു. ഇവർ ലഹരിവിരുദ്ധ സംഘത്തിലെ പ്രവർത്തകരാണ്.

ഇതിന്റെ പ്രകോപനത്തിൽ അയ്യൂബും സംഘവും നവാസിനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. താമരശേരി സ്വദേശികളായ മാദിജിന്റെയും ജലീന്റെയും വീടിന് നേരെയും പ്രതികൾ ആക്രമണം നടത്തി. വീടിന്റെ വാതിലുകൾ പൊളിച്ചിട്ട നിലയിലാണ്. വെട്ടേറ്റ നവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിലെ പ്രതികളാണ് അയ്യൂബും ഫിറോസും.

karma News Network

Recent Posts

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

7 mins ago

ട്രെയിന്‍ തട്ടി മരിച്ച കമിതാക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത് ഒരു മാസം മുമ്പ്

കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ്…

11 mins ago

തലസ്ഥാനത്ത് പത്ത് വയസുകാരനെ കാണാതായി

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…

34 mins ago

കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ടല്ലോയെന്ന പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…

48 mins ago

പുന്ന നൗഷാദ് വധം, മൂന്ന് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ

പാലക്കാട് : ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് എസ്.ഡി.പി.െഎ. പ്രവർത്തകരെക്കൂടി പാലക്കാട്…

56 mins ago

മതിയായ ചികിത്സ കിട്ടിയില്ല, രോഗി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ…

1 hour ago