ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം.
ഇതോടെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയെന്നത് കേസില്‍ അനിവാര്യമായിരിക്കുകയാണ്. നിലവില്‍ ഇയാള്‍ ഇസ്രയേലിലാണ്. കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്.
എന്നാല്‍, ഈ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഇതോടെയാണ് ഒന്നാംപ്രതി അനില്‍കുമാര്‍ മൃതദേഹം മാറ്റിയോ എന്ന സംശയമുയരുന്നത്. കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മാത്രമാണ് മൃതദേഹം സെപ്റ്റിക് ടാങ്കിലാണ് ഉപേക്ഷിച്ചതെന്ന മൊഴി നല്‍കിയത്.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…