kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം, ബഹിഷ്‌കരിക്കുമെന്ന് സിഐടിയു, ഗതാഗതമന്ത്രി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. മെയ് 2 മുതൽ ഏർപ്പെടുത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ സിഐടിയു പ്രതിഷേധ ധർണ നടത്തിയിരുന്നു.

പ്രതിഷേധങ്ങളെ അവഗണിച്ചാണ് മന്ത്രി സർക്കുലറുമായി മുന്നോട്ട് പോയത്. എച്ച് ടെസ്റ്റ് മാറ്റി പുതിയ ട്രാക്കിൽ ഡൈവിംഗ് ടെസ്റ്റ് നടത്താനായിരുന്നു പുതിയ തീരുമാനം. എന്നാൽ മാവേലിക്കര ഒഴിച്ച് മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുകൾ നടപ്പിലായില്ല. അതിനിടെ ടെസ്റ്റിൽ നിഷ്‌കർഷിച്ചിരുന്ന പരിഷ്‌കാരത്തിൽ ചില ഇളവുകൾ ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.

റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് നടക്കുക. നിലവിലെ രീതിയിൽ നിന്ന് റോഡ് ടെസ്റ്റിലും മാറ്റം ഉണ്ടാകും. പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആയി കുറച്ചിരുന്നു. 40 പുതിയ അപേക്ഷകർക്കും റീ ടെസ്റ്റിന് അപേക്ഷിച്ച 20 പേർക്കും അവസരം നൽകാനാണ് തീരുമാനം. നേരത്തെ ഇറക്കിയ സർക്കുലർ പൂർണമായും പിൻവലിച്ചാൽ മെയ് 2 മുതലുള്ള പരിഷ്‌കരണവുമായി സഹകരിക്കും. നിർബന്ധമായി ടെസ്റ്റിൽ പങ്കെടുപ്പിച്ചാൽ അത് തടയുമെന്നും സിഐടിയു വ്യക്തമാക്കി.

karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

30 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

58 mins ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago