Premium

കൊച്ചിയിലെ മയക്ക് മരുന്ന് വേട്ട, ചരക്ക് അധികവും കടലിൽ താഴ്ത്തി, കപ്പലും മുക്കി രക്ഷപെടാൻ നോക്കി കള്ളക്കടത്തുകാർ

കേരളത്തിലേക്ക് വന്നത് ഒരു മദർ ഷിപ്പിൽ നിറയെ മയക്ക് മരുന്ന് എന്ന ഞെട്ടിക്കുന്ന വിവരമാണ് കൊച്ചിയിലെ മയക്ക് മരുന്ന് വേട്ടയിൽ ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. ഇന്ത്യൻ നേവി കപ്പൽ വളഞ്ഞപ്പോൾ ചരക്ക് അധികവും കടലിൽ താഴ്ത്തി. മയക്ക് മരുന്ന് കപ്പൽ മുങ്ങി തുടങ്ങിയപ്പോൾ രക്ഷപെട്ടവർ പാക്കിസ്ഥാനികൾ.

പിടിച്ചതിലേറെ മടങ്ങ് ചരക്കായിരുന്നു കേരള തീരം ലക്ഷ്യം വയ്ച്ച് പാക്കിസ്ഥാനികൾ കൊണ്ടുവന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കപ്പൽ മുങ്ങുമ്പോൾ കടലിന്റെ ജലനിരപ്പിൽ പിടിച്ചെടുക്കപെട്ട പോലെ തന്നെയുള്ള ബണ്ടിലുകൾ ഒഴുകി നടക്കുന്നത് കാണാമായിരുന്നു.

പാക്കിസ്ഥാൻ കൊള്ളക്കാർ കൊച്ചി തീരം വരെ എത്തിയയാതായ വാർത്ത ഞടുക്കത്തോടെയാണ്‌ ചിന്തിക്കുന്ന ഓരോ മലയാളിയും കേൾക്കുന്നത്. കൊച്ചിയിൽ പിടികൂടിയ 15000 കോടി രൂപയുടെ മെത്താംഫെറ്റമിൻ മയക്ക് മരുന്ന് പിടിക്കാൻ കേന്ദ്ര സർക്കാരിന്റെ നർകോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവിക സേനയും 2022 ഡിസബർ മുതൽ വല വിരിച്ചിരിന്നതിനെ തുടർന്നാണ് ഇപ്പോൾ വേട്ട സാധ്യമാകുന്നത്.

ഇന്ത്യൻ നാവിക സേനയുടെ 3 പടക്കപ്പലുകൾ, ഇറാനിൽ നിന്നും കേരളം ലക്ഷ്യമാക്കി മയക്ക് മരുന്നുമായി വന്ന മദർ ഷിപ്പിനേ വളയുകയായിരുന്നു. നർകോട്ടിക് കൺട്രോൾ ബ്യൂറോ നാവിക സേനയുടെ സഹായം തേടിയത് കടലിൽ ഉണ്ടാകാൻ സാധ്യതയുള്ള വൻ ഏറ്റുമുട്ടൽ പ്രതീക്ഷിച്ചായിരുന്നു. വെടിവയ്പ്പ് ഉണ്ടായാൽ തിരിച്ചടിച്ച് കീഴ്പ്പെടുത്താൻ ആവശ്യമായ പടകോപ്പും മിസൈൽ വ്യൂഹം വരെ നാവിക സേനയുടെ കപ്പലിൽ റെഡിയായിരുന്നു.

മയക്ക് മരുന്ന് കപ്പലിനെ ഇന്ത്യൻ നേവി വളഞ്ഞപ്പോൾ ആദ്യം മയക്ക് മരുന്നുകൾ കടലിൽ മുക്കുകയാണ്‌ കൊള്ളക്കാർ ചെയ്തത്. ഒരു മണിക്കൂറിലധികം സമയം എടുത്തു നേവിക്ക് ഈ കപ്പലിനുള്ളിൽ എത്താൻ. ആ സമയത്ത് മയക്ക് മരുന്നിന്റെ വൻ ശേഖരം കടലിൽ കള്ളകടത്തുകാർ വലിച്ചെറിയുകയായിരുന്നു. കടലിൽ ഇട്ടതിന്റെ ബാക്കി ശേഖരമാണ്‌ 134 ചാക്കുകളിൽ ആയി 2500 കിലോ കൊച്ചി തീരത്തേക്ക് കൊണ്ടുവന്നത്. ഈ സമയത്ത് മയക്ക് മരുന്ന് അടങ്ങിയ കപ്പൽ അപ്പാടേ മുക്കി സ്പീഡ് ബോട്ടിൽ രക്ഷപെടാനും കൊള്ളക്കാർ നീക്കം നടത്തിയിരുന്നു.

മയക്ക് മരുന്ന് ഉണ്ടാക്കിയത് അഫ്ഗാനിസ്ഥാനിൽ ആയിരുന്നു. അഫ്ഗാനിസ്ഥാനിൽ ആണ്‌ ഇതുമായി ബന്ധപ്പെട്ട വൻ ഉല്പാദനം നടക്കുന്നത്. പിന്നീട് മയക്ക് മരുന്ന് ശേഖരം പാക്കിസ്ഥാനിലെത്തി. പാക്കിസ്ഥാനിലെ ലാബിൽ വയ്ച്ചാണ്‌ മയക്ക് മരുന്ന് വീണ്ടും ശുചീകരിക്കുകയും പ്രോസസ് നടത്തി വില ഏറിയ രാസ ലഹരി മെത്താംഫെറ്റമിൻ ആക്കുന്നതും. തുടർന്ന് പാക്കിസ്ഥാനിൽ നിന്നും യൂറോപ്പിലേക്കും ഗൾഫിലേക്കും ബസുമതി അരി കയറ്റി അയക്കുന്ന ചാക്കുകളിൽ മയക്ക് മരുന്ന് പായ്ക്ക് ചെയ്തു. പാക്കിസ്ഥാനിലെ മൂന്നു ഡ്രഗ് ലാബുകളിലാണ് ഇതിന്റെ പാക്കിങ്ങും സീലിങ്ങും നടത്തുന്നത്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിൽ വിദഗ്ധമായാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ചാക്കുകളിൽ ആക്കിയ മയക്ക് മരുന്ന് വീണ്ടും പെട്ടികളിൽ ആക്കി. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാലും തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷപെടാനും നശിക്കാതിരിക്കാനും ആയിരുന്നു ഇത്.

തുടർന്ന് പാക്കിസ്ഥാനിൽ നിന്നും ചരക്ക് നേരേ കപ്പലിൽ ഇറാനിലേക്ക് അയക്കുന്നു. ഇറാനിൽ ചരക്ക് എത്തിയതോടെ വിവരം ഇന്ത്യൻ ഏജൻസികളിലേക്ക് ചോർന്ന് എത്തുകയായിരുന്നു. എന്നാൽ ഇറാനിൽ നിന്നും ഉള്ള വിവരങ്ങൾ നാമമാത്രം ആയിരുന്നു. അവിടെ ചെന്ന് ഒരു ഓപ്പറേഷൻ സാധ്യമല്ലായിരുന്നു. മാത്രമല്ല ഇറാൻ സർക്കാരിൽ നിന്നും പിന്തുണയും കിട്ടില്ല. ഈ സംഭവങ്ങൾ 2022 ഡിസംബർ ഓടെയായിരുന്നു എന്നാണറിയുന്നത്. പിന്നീട് മാസങ്ങൾ നീണ്ട നിരീക്ഷണം ആയി. കപ്പലുകളുടെ വിവരങ്ങൾ കൈമാറാൻ മാലദ്വീപിനും ശ്രീലങ്കക്കും ഇന്ത്യ നിർദ്ദേശം നല്കി. 3 നാവിക സേനാ കപ്പലുകൾ കൊച്ചി പുറം കടലിൽ ക്യാമ്പ് ചെയ്യാനും തുടങ്ങി. അന്തർദേശീയ കപ്പൽ ചാൽ മുഴുവൻ ഇന്ത്യൻ റഡാറിൽ അരിച്ചു പിറുക്കി.

ഇറാനിൽ നിന്നുമാണ്‌ കേരളം ലക്ഷ്യമാക്കി മയക്ക് മരുന്ന് കപ്പൽ എത്തുന്നത്. അതായത് അഫ്ഗാനിസ്ഥാൻ – പാക്കിസ്ഥാൻ – ഇറാൻ ഈ 3 രാജ്യങ്ങൾ കടന്നാണ്‌ ചരക്ക് കൊച്ചിയെ ലക്ഷ്യമാക്കി എത്തുന്നത്. പിടിയിലായ പാക്കിസ്ഥാൻ സ്വദേശിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് ലഹരിമരുന്ന് കടത്തിയത്, സാമ്പത്തിക ഇടപാട്, രാജ്യാന്തര ബന്ധം തുടങ്ങിയവയെല്ലാം എന്‍സിബി അന്വേഷിക്കുന്നുണ്ട്.

നാവിക സേന കപ്പൽ വളഞ്ഞപ്പോൾ മയക്ക് മരുന്ന് കപ്പലിൽ ഉണ്ടായിരുന്നവർ സ്പീഡ് ബോട്ടുകൾ കടലിലേക്ക് ഇറക്കി രക്ഷപെടുകയായിരുന്നു. രക്ഷപെടാൻ സാധിക്കാതിരുന്ന ഇറാൻ, പാക്കിസ്ഥാനി സ്വദേശികളാണ്‌ അറസ്റ്റിലാവുന്നത്. ഇവർ രക്ഷപെട്ട ബോട്ടിനേ ഇന്ത്യൻ അധികൃതർ ചെയ്സ് ചെയ്താണ്‌ പിടിച്ചത്. പിടികൂടിയ കപ്പൽ കൊച്ചി തീരത്തേക്ക് കൊണ്ടുവരാൻ ആയിട്ടില്ല. കപ്പലിൽ വെള്ളം കയറിയിട്ടുണ്ട്. കപ്പലിനു ദ്വാരം വരുന്ന രീതിയിൽ തകർത്തിട്ടാണ്‌ അതിലുണ്ടായിരുന്നവർ രക്ഷപെട്ടത്. മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ചാക്കുകളില്‍ സൂക്ഷിച്ചനിലയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു. ലഹരിമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാക്കിസ്ഥാന്‍ മുദ്രകളാണുള്ളത്.

രക്ഷപെട്ട സംഘത്തിലുള്ളർക്കായി തിരച്ചിൽ നടക്കുകയാണ്.

പാകിസ്താൻ കപ്പലിൽ നിന്നും പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്താനിലുള്ള ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതാണെന്ന വിവരമാണ് ഉള്ളത്. കടലിൽ മുക്കിയ ലഹരി മരുന്നിന്റെ ശേഖരം കണ്ടെത്താനും കപ്പലിൽ നിന്നും രക്ഷപ്പെട്ടവരെ കണ്ടെത്താനും നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. മയക്ക് മരുന്ന് കപ്പലിൽ തന്നെ ഉണ്ടായിരുന്ന സ്പീഡ് ബോട്ടുകൾ കടലിലേക്ക് ഇറക്കിയാണ്‌ രക്ഷപെട്ടത്. രക്ഷപെട്ടവർ എല്ലാവരും പാക്കിസ്ഥാനികൾ ആണെന്ന് പിടിയിലായ പാക്കിസ്ഥാനി പറയുന്നു. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം എന്ന് പാക്കിസ്ഥാനിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്.

Karma News Network

Recent Posts

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

1 min ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

17 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

41 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

41 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago