kerala

മഴക്കെടുതി രൂക്ഷം, സംസ്ഥാനത്ത് അഞ്ച്‌ മരണം, മഴ ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് മഴ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ചൊവ്വാഴ്ച നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കാസർകോട് ജില്ലകളിലായി അഞ്ച് മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ മുതൽ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. വേമ്പനാട്ടുകായലില്‍ വള്ളംമറിഞ്ഞ് വൈക്കം സ്വദേശി മരിച്ചു. ചെമ്പ് കിഴക്കേകാട്ടമ്പള്ളി സദാനന്ദന്‍(57) ആണ് മരിച്ചത്. വേമ്പനാട്ടുകായലിന്റെ ചെമ്പ് കാട്ടിക്കുന്ന് ഭാഗത്തായിരുന്നു അപകടം. വള്ളത്തില്‍ നിന്ന് വല വലിക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ സദാനന്ദന്‍ കായലിലേക്ക് വീഴുകയായിരുന്നു.

മാവേലിക്കരയില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദാണ് മരിച്ചത്. വീടിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന അരവിന്ദിന്റെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

21 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

25 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

27 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

54 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago