national

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവ്‌ലിൻ തുളച്ചുകയറി

ഒഡീഷ : വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവ്‌ലിൻ തുളച്ചുകയറി. ഒഡീഷയിലെ ബലംഗീർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ സദാനന്ദ മെഹറിന്റെ കഴുത്തിലാണ് ജാവ്‌ലിൻ തുളച്ചുകയറിയത്. മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്.

പരിശീലനത്തിനിടെ മറ്റൊരു വിദ്യാർത്ഥി എറിഞ്ഞ ജാവ്‌ലിൻ മെഹറിന്റെ കഴുത്തിൽ തറയ്‌ക്കുകയായിരുന്നു.
അഗൽപൂർ ബോയ്സ് ഹൈസ്‌കൂളിലാണ് സംഭവം. ജാവ്‌ലിൻ കഴുത്തിൽ തുളച്ച് മറുഭാഗത്ത് കൂടി പുറത്തേക്ക് വരികയും ചെയ്തു. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചു. കൃത്യ സമയത്ത് എത്തിച്ചതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി.

കുട്ടി അപകടനില തരണം ചെയ്തു. വിദ്യാർത്ഥിയുടെ കുടുംബത്തിന് അടിയന്തിരമായി 30,000 രൂപയുടെ ധനസഹായം നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ആവശ്യമായ തുക നൽകാനും തീരുമാനമായി.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

15 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

39 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

39 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 hours ago