topnews

മാര്‍ത്താണ്ഡത്ത് കെഎസ്ആര്‍ടിസി ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചു, KSRTC ഡ്രൈവര്‍ മരിച്ചു, 35 പേര്‍ക്ക് പരിക്ക്

നാഗര്‍കോവില്‍ : കെഎസ്ആര്‍ടിസി ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. മാര്‍ത്താണ്ഡം മേല്‍പ്പാലത്തില്‍ നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും കളിയിക്കാവിളയില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അനീഷ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ആര്‍ടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കവെ മറുഭാഗത്തുനിന്ന് വരികയായിരുന്ന തമിഴ്‌നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

തമിഴ്‌നാട്ബസ് ഡ്രൈവര്‍ സുരേഷ് കുമാറിനെയും ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു ബസിലുമുണ്ടായിരുന്ന പരിക്കേറ്റ 35ഓളം പേരെ വിവിധ ആശുപത്രിയിലായി പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ 10 ഓളം പേരെ കുഴിത്തുറെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയില്‍ 22 പേർ ചികിത്സയിലുണ്ട്

karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

29 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago