kerala

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു ആണ് പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത് .മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കമെല്ലാം ഒപ്പിയെടുത്ത ബസിലെ ക്യാമറകള്‍ ഒന്നും പരിശോധിക്കാതെ ആണ് പാവപോര്ട്ട ഡ്രൈവറുടെ ജോലി പോലും ഇപ്പോൾ മേയറും സംഘവും തെറിപ്പിച്ചിരിക്കുന്നത്. തര്‍ക്കത്തിന് സാക്ഷിയായ തിരുവനന്തപുരം ഡിപ്പോയുടെ ആര്‍.പി.സി 101 എന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ട്.

മേയര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിച്ചിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ ബസില്‍ നിന്നും ഏപ്പോള്‍ വേണമെങ്കിലും ദൃശ്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. കെ.എസ്.ആര്‍.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകും.

ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാല്‍ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകും. ബസും കാറും തമ്മില്‍ എത്രനേരം റോഡില്‍ ഒരുമിച്ച് ഓടിയെന്നതിന് തെളിവും ലഭിക്കും. എന്നാല്‍ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തുവിടാനിടയില്ല.

കെ.എസ്.ആര്‍.ടി.സി. താത്കാലിക ഡ്രൈവര്‍ എച്ച്.എല്‍. യദുവിനെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുംമുമ്പേ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യെയും പിന്തുണച്ച് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ഡ്രൈവര്‍ക്കുമേല്‍ കുറ്റംചാര്‍ത്തി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരും.

അശ്ലീല ആംഗ്യം കാണിച്ചെന്നടതടക്കം മേയര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണോയെന്നതിന് തെളിവ് ക്യാമറയിലുണ്ടായിട്ടും പോലീസ് ഇത് പരിശോധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യമുയരുന്നത്.നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി മേയർ ആര്യാ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ ബസ് ഡ്രൈവർ എച്ച്.എൽ. യദുവിനെ ജോലിയിൽ നിന്നു മാറ്റിനിറുത്തി. സ്ഥിര ജീവനക്കാരുടെ ഒഴിവിൽ ജോലിചെയ്യുന്ന ബദലി വിഭാഗത്തിലെ ഡ്രൈവർ ആയതിനാൽ ഒഴിവാക്കുന്നതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കിയിട്ടില്ല. അതേസമയം,​ ഡ്രൈവറുടെ ഭാഗത്തല്ല പിഴവ് എന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. യാത്രക്കാരുടെ പ്രതികരണങ്ങളും ഡ്രൈവർക്ക് അനുകൂലമാണ്.

എന്നാൽ,​ മേയറെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തിൽ ഡ്രൈവറെ പഴിചാരി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. സംഭവത്തിൽ മന്ത്രി കെ.ബി. ഗണേശ്‌കുമാർ ഇടപെട്ട് അന്വേഷണം നടത്തിയിരുന്നു. യാത്രക്കാരിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. ആരും ഡ്രൈവറെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ മന്ത്രിക്ക് കൈമാറി. എന്നാൽ,​ സി.പി.എം നിലപാടിനെതിരെ നീങ്ങണ്ടെന്നാണ് നിലവിലെ തീരുമാനം. ബി.എം.എസും, കോൺഗ്രസ് അനുകൂല സംഘടനായ ടി.ഡി.എഫും ഡ്രൈവർക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 10.20 ന് പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തുവച്ചാണ് കാറിന് കടന്നുപോകാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി തർക്കമുണ്ടായത്. മേയർ ആര്യാരാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എം.എൽ.എ, ആര്യയുടെ സഹോദരൻ അരവിന്ദ്, ഭാര്യ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

സീബ്ര ലൈനിൽ കാർ കുറുകെയിട്ടാണ് കെ.എസ്.ആർ.ടി.സി ബസിനെ തടഞ്ഞതെന്ന് വ്യക്തമാകുന്നതാണ് പുറത്തുവന്ന സി.സി.ടിവി ദൃശ്യം. ബസിന്റെ ഇടതുവശത്തു കൂടിയാണ് ഓവർടേക്ക് നടന്നതെന്നും ഈ ദൃശ്യം വ്യക്തമാക്കുന്നു. റെഡ് സിഗ്നലിലാണ് കാർ നിറുത്തിയതെന്നും ഇതിനു ശേഷമാണ് കാറിൽ നിന്ന് ഇറങ്ങി ഡ്രൈവറോട് സംസാരിച്ചതെന്നുമുള്ള ആര്യയുടെ വാദങ്ങൾ വാസ്തവവിരുദ്ധമെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. ബസ് സർവീസ് മുടക്കിയെന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതി നിലനിൽക്കുമെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാൽ,​ സർക്കാർ ജോലി തടസപ്പെടുത്തി പൊതുജനത്തിന് തടസമുണ്ടാക്കിയെന്ന ഡ്രൈവറുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

8 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

9 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

9 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

10 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

10 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

10 hours ago