kerala

കോൺഗ്രസിലെ മതനിരപേക്ഷ മനസ്സുകളെ ചൂണ്ടയിട്ട് മുഹമ്മദ് റിയാസ്

ഇടതുപക്ഷത്തിന്റെ വാതിൽ കോൺഗ്രസ് നേതാക്കൾക്കായി തുറന്നിട്ടിരിക്കുക യാണെന്ന ചൂണ്ടയെറിഞ്ഞു മുഹമ്മദ് റിയാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മുൻമുഖ്യമന്ത്രി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം എടുത്തതിന് തൊട്ടു പിന്നാലെ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളിൽ ചിലർ ബി ജെ പിയിലേക്ക് കൂടു മാറ്റം നടത്തിയേക്കുമെന്ന ബി ജെ പി യുടെ പ്രസ്താവന വന്നതോടെയാണ് കോൺഗ്രസ് നേതാക്കളെ ലക്‌ഷ്യം വെച്ച് മുഹമ്മദ് റിയാസ് ചൂണ്ടയെറിഞ്ഞിരിക്കുന്നത്.

ബിജെപി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തരാണെന്ന് റിയാസിന് അറിയാമെന്നും നിങ്ങൾക്കായി ഇടതുപക്ഷത്തിന്റെ വാതിൽ എന്നും തുറന്നിട്ടിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമാരുടെ ലിസ്റ്റും പോസ്റ്റിൽ റിയാസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കു ന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് സ്വയം ആശ്വാസ വാക്കുകളും റിയാസ് നടത്തിയിട്ടുണ്ട്.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

“1.എസ്എം കൃഷ്ണ (കർണാടക), 2.ദിഗംബർ കാമത്ത് (ഗോവ),3.വിജയ് ബഹുഗുണ (ഉത്തരാഖണ്ഡ്), 4.എൻഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്), 5.പ്രേമ ഖണ്ഡു (അരുണാചൽ പ്രദേശ് ), 6.ബിരേൻ സിംഗ് ( മണിപ്പൂർ), 7.ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്) 8. എൻ കിരൺ കുമാർ റെഡ്ഢി (ആന്ധ്രാ പ്രദേശ്)

കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമാരുടെ ലിസ്റ്റാണിത്. അവിഭക്ത ആന്ധ്രാ പ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഢിയുടെ കൂറുമാറ്റത്തോടെ ഈ ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം 8 ആയിരിക്കുകയാണ്. കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്.

ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത. നാൽപ്പതോളം സഖാക്കളാണ് കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മാത്രം സംഘിപരിവാറിനാൽ കേരളത്തിൽ കൊല ചെയ്യപ്പെട്ടത്. കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസ്സുകൾ നിരവധിയാണെന്നറിയാം. ബി ജെ പി വിരുദ്ധ പോരാട്ടത്തിൽ,കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ നിങ്ങൾ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്.”

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

12 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

37 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

56 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago