മലപ്പുറം : രാജ്യത്ത് മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച ആർ പിടിയിൽ. ചമ്രവട്ടം മുണ്ടുവളപ്പില്‍ സ്വദേശി ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുന്നതിനാൽ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തുകയായിരുന്നു ഇയാൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുമെന്നുമാണ് ഇയാളുടെ പോസ്റ്റിന്റെ ഉള്ളടക്കം.
ഇതിനു ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും ഷറഫുദ്ദീൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷറഫുദ്ദീനെതിരെ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…
തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…
പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…
കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…
വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…
സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…