ന്യൂ ഡൽഹി . ട്രെയിൻ യാത്രക്കിടെ ഉറങ്ങി കിടന്ന യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിക്കറ്റ് ചെക്കറെ പിരിച്ചുവിട്ടു. മുന്ന കുമാര്‍ എന്നയാളെയാണ് റെയില്‍വേ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. അമൃത്സര്‍ – കൊല്‍ക്കത്ത ട്രെയിനില്‍ മാര്‍ച്ച് 13 നു യാത്രക്കാരിക്ക് മേൽ TTE മൂത്രമൊഴിക്കുന്നത്. യാത്രക്കാരിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന മുന്ന കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ജിആര്‍പി ഉദ്യോഗസ്ഥര്‍ പറഞ്ഞു.പറയുന്നു.
അര്‍ദ്ധരാത്രിയോടെ യുവതി ഭര്‍ത്താവ് രാജേഷിനൊപ്പം എ1 ട്രെയിന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ബിഹാറിലെ ബെഗുസാരായി നിവാസിയായ മുന്ന കുമാറായിരുന്നു ട്രെയിനിലെ ടിടിഇ. യുവതി ഉറങ്ങിക്കിടക്കുന്നതിനിടെ ഇയാള്‍ യുവതിയുടെ തലയില്‍ മൂത്രമൊഴിക്കുകയായിരുന്നു.
യുവതി പെട്ടെന്ന് ബഹളമുണ്ടാക്കുകയും ടിക്കറ്റ് ചെക്കറെ സഹയാത്രികര്‍ പിടികൂടുകയുമായിരുന്നു. പിന്നീട് യുവതിയുടെ ഭര്‍ത്താവ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്യുകയായിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രതിയെ പുറത്താക്കിയതായി അറിയിച്ച് നോട്ടീസ് പങ്കുവെക്കുന്നത്.. സ്ത്രീകളോട് അനാദരവ് കാണിച്ച നിങ്ങളുടെ പെരുമാറ്റം ഗുരുതരമായ ദുഷ്പെരുമാറ്റമാണെന്നും അത് നിങ്ങള്‍ക്ക് മാത്രമല്ല റെയില്‍വേയ്ക്ക് തന്നെ മോശമാണെന്നും മുന്ന കുമാറിന് അയച്ച നോട്ടീസില്‍ നോര്‍ത്തേണ്‍ റെയില്‍വേ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…