topnews

കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമക്കുട കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു, ദൃശ്യങ്ങൾ പുറത്ത്, കടുത്ത വിമർശനം

തൃശൂർ : ചരിത്രത്തിൽ ആദ്യമായി തൃശൂർപൂരം മുടങ്ങിയ സംഭവത്തിൽ പോലീസ് വീണ്ടും പ്രതിക്കൂട്ടിൽ. കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ കുട പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാമന്റെ കുട അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്. കുടമാറ്റത്തിന് മുന്നോടിയായി ​ഗോപുരത്തിന് ഉള്ളിലേക്ക് രാമന്റെ കുടയെത്തിച്ചപ്പോഴായിരുന്നു സംഭവം. ചുറ്റമ്പലത്തിനുള്ളിലേക്ക് കുട കയറ്റാൻ അനുവദിച്ചിരുന്നില്ല.

കുടമാറ്റത്തിന് ശേഷം പൂരത്തിന് തടസമുണ്ടാക്കിയതും കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. കുട തടഞ്ഞ സംഭവം അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും കാരണങ്ങൾ ചോദിക്കുമ്പോൾ മുകളിൽ നിന്നുള്ള ഉത്തരവാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നതെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് പ്രതികരിച്ചു. കുടമാറ്റത്തിൽ രാമന്റെ വിവിധ രൂപങ്ങൾ ഉയർന്നതിന് ശേഷം പലർക്കുമിടയിൽ അസഹിഷ്ണുതയുണ്ടാവുകയും ഇതിന്റെ ഭാ​ഗമായി രാത്രി പൂരത്തിനിടെ മഠത്തിൽ വരവിന് പോലീസ് തടസം സൃഷ്ടിച്ചെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന് പൂരാശംസകൾ നേർന്നുകൊണ്ട് ഐഎസ്ആർഒയ്‌ക്ക് ആദരവ് സമർപ്പിക്കുന്ന കുടയും ഉയർന്നു. ഇതുകൂടാതെ രാംല്ലല്ല, വില്ലുകുലച്ച ശ്രീരാമചന്ദ്രൻ, അമ്പും വില്ലും കയ്യിലേന്തി നിൽക്കുന്ന രാമൻ, അയോദ്ധ്യ രാമക്ഷേത്രവും രാമനും എന്നിങ്ങനെ പല തരത്തിലുള്ള രൂപങ്ങളും കുടമാറ്റത്തിനിടെ ഉയർന്നു. എന്നാൽ കുടമാറ്റത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വിദ്വേഷ പരാമർശങ്ങളാണ് ശ്രീരാമന്റെ കുടയുടെ പേരിൽ ഉയർന്നത്.

karma News Network

Recent Posts

മഞ്ഞപ്പിത്ത ബാധ, മലപ്പുറത്ത് ചികിത്സയിലിരുന്ന 22കാരൻ മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. എടക്കരയിൽ ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോ​ഗബാധയെ തുടർന്ന്…

5 mins ago

കൊച്ചിയിലെ അവയവക്കടത്ത്, പിന്നിൽ ഹൈദരാബാദിലെ ഡോക്ടർ, സബിത്തിന്റെ മൊഴി ഇങ്ങനെ

കൊച്ചിയിലെ അവയവക്കടത്ത് കേസിൽ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ എന്ന് പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയിൽ പല ഏജന്റുമാർ ഉണ്ട്…

30 mins ago

ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം, ഇ.പി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ…

38 mins ago

റീൽ എടുക്കാൻ നൂറടി താഴ്ചയുള്ള തടാകത്തിൽ ചാടി, കൂട്ടുകാരൻ മുങ്ങി മരിക്കുന്നതുൾപ്പടെ ഫോണിൽ പകർത്തി കൂട്ടുകാർ

റാഞ്ചി : ഇൻസ്റ്റാഗ്രാം റീൽ നിർമ്മിക്കാൻ 100 അടിയോളം ഉയരത്തിൽ നിന്ന് ആഴത്തിലുള്ള തടാകത്തിലേക്ക് ചാടിയ കൗമാരക്കാരൻ മുങ്ങി മരിച്ചു.…

1 hour ago

ആറാട്ടണ്ണന്‍ ഇടയ്ക്ക് എന്നെ വിളിക്കും, എനിക്ക് പാവം തോന്നാറുണ്ട്, ബ്ലോക്കൊന്നും ചെയ്തില്ല- അനാര്‍ക്കലി മരിക്കാര്‍

‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ആദ്യദിന തിയേറ്റർ റെസ്പോൺസിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. ഇപ്പോഴിതാ സന്തോഷ് വർക്കിയെ…

1 hour ago

സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങി, സംഭവം പാലക്കാട്

പാലക്കാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ്…

1 hour ago