പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് നിരന്തരം വിവാദത്തിലായ റോബിൻ ബസ് കെ.എസ്.ആർ.ടി.സിയെ വെട്ടാൻ പുതിയ നീക്കവുമായി രംഗത്ത്. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് മുന്നിലോടാൻ സമയം മാറ്റാനാണ് തീരുമാനം. ഫെബ്രുവരി 1 മുതൽ പത്തനംതിട്ടയിൽ നിന്നും പുലർച്ചെ 4 മണിക്ക് ഓടാനാണ് തീരുമാനം.
പുലർച്ചെ 4:30-നാണ് കെഎസ്ആർടിസി പത്തനംതിട്ടയിൽ നിന്നും കൊയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നത്. സർവീസ് അടൂരിലേക്ക് കൂടി നീട്ടിയേക്കും. പുലർച്ചെ 3.30 ന് അടൂരിൽ നിന്ന് പുറപ്പെടുന്ന ബസ് പത്തനംതിട്ട തൃശൂർ പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. വൈകിട്ട് ആറിന് അവിടെ നിന്നും തിരിച്ച് പുലർച്ചെ ഒരുമണിയോടെ അടൂരിലെത്തും.
കെഎസ്ആർടിസി ബസുമായി മത്സരത്തിനില്ലെന്നും യാത്രക്കാരുടെ ആവശ്യത്തിനാണ് പരിഗണ നൽകുന്നതെന്നും റോബിൻ ബസുടമ പറഞ്ഞു. കൊയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന മിക്ക കെഎസ്ആർടിസി ബസും തകരാറില്ലാണ്. തകരാറുകളുള്ള ബസുകൾ മാറ്റി പുതിയ ബസുകൾ ഇറക്കാൻ സർക്കാർ തയ്യാറാവുന്നുമില്ല. ഇതിനാൽ യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…