Premium

കെ.കെ ശൈലജ കണ്ണൂരിൽ മൽസരിക്കും, പി.വി അൻവർ മന്ത്രിയാകും മുഹമ്മദ് റിയാസ് മുഖ്യമന്ത്രി കസേരയിലേക്ക്

കെ.കെ ശൈലജയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മൽസരിപ്പിക്കാൻ നീക്കം. മന്ത്രി സഭയിലെ രണ്ടാമനായ ധനമന്ത്രി ബാലഗോപാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മൽസരിച്ചേക്കും. മുസ്ളീം സമുദായത്തിൽ നിന്നും ഒരു മന്ത്രിയെ കൂടി ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി പി വി അൻവർക്ക് മന്ത്രി സ്ഥാനം കിട്ടാനല്ല സാധ്യത തെളിയുകയാണ്.

കെ.കെ ശൈലജയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിനു പിന്നിൽ പിണറായി വിജയൻ തനിക്ക് ശേഷം തന്റെ പിൻഗാമി മുഹമ്മദ് റിയാസ് തന്നെ എന്ന് ഉറപ്പ് വരുത്താൻ. നിലവിൽ പിണറായി വിജയൻ കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ പാർട്ടിയിൽ ഏറ്റവും അധികം പിന്തുണയുള്ള നേതാവു കൂടിയാണ്‌ കെ കെ ശൈലജ. മുൻ ആരോഗ്യ മന്ത്രി എന്ന നിലയിൽ അന്ന് മുഖ്യമന്ത്രിയേക്കാൾ ജനസ്വാധീനവും ജനകീയതയും കെ കെ ശൈലജക്കായിരുന്നു.

മന്ത്രി സഭയിലേക്ക് വരുന്ന പുതിയ ആൾ എന്ന നിലയിൽ ഏറ്റവും കൂടുതൽ സാധ്യത നിലമ്പൂർ എം എൽ എ പി വി അൻവർക്ക് ആയിരിക്കും. മുമ്പ് പുതിയ മന്ത്രിയായി എസ്ഡിപിഐയുമായി അടുപ്പമുള്ള ഇരവിപുരം എം എൽ എ നൗഷാദിനാണു സാധ്യത എന്ന് വിലയിരുത്തി എങ്കിലും നൗഷാധിനേക്കാൾ പാർട്ടിക്ക് ഗുണം ചെയ്യുക പി വി അൻവറിനെ മന്ത്രിയാക്കുന്നതായിരിക്കും എന്നാണ്‌ കണക്ക് കൂട്ടൽ. മുസ്ളീം സമൂഹത്തേ സ്വാധീനിക്കാൻ പാർട്ടിക്ക് അതീതമായി പി വി അൻവറിനുള്ള കഴിവ് സി.പി.എം മനസിലാക്കുന്നു. ലീഗിന്റെ കോട്ടകളിൽ അനായാസേന കടന്നു കയറി സി.പി.എമ്മിനു വിജയങ്ങൾ നേടി കൊടുത്തതിൽ പി വി അൻവർ എന്ന ഒറ്റയാന്റെ കരുത്ത് സി.പി.എമ്മിനു നന്നായറിയാം. അതുകൂടി കണക്കിലെടുത്താണ്‌ അൻവറിനു കൂടുതൽ സാധ്യത തെളിയുന്നത്.

ബാലഗോപാൽ മന്ത്രി സ്ഥാനം ഒഴിയുമ്പോൾ ധനകാര്യത്തിലേക്ക് നിലവിലെ വ്യവസായ മന്ത്രി പി രാജീവിനെ ധനമന്ത്രിയായും മുഹമദ് റിയാസിനു വ്യവസായ വകുപ്പ് കൂടി നല്കാനും നീക്കം ഉണ്ട്. ബാലഗോപാൽ കൊല്ലത്ത് മൽസരിച്ച് പരാജയപ്പെട്ടാലും മന്ത്രി സ്ഥാനത്തേക്ക് മടങ്ങി എത്തില്ല. കാരണം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രതിച്ചായ എന്ന കാരണം ചൂണ്ടിക്കാട്ടി മാറ്റി നിർത്തും.

മന്ത്രി സഭയിൽ നിന്നും ധനമന്ത്രി ബാലഗോപാൽ മാറുന്നതോടെ പിണറായി മന്ത്രി സഭയിലെ രണ്ടാമൻ പി എം മുഹമദ് റിയാസ് ആയി മാറും. റിയാസ് കൂടുതൽ ശക്തനും ആയി മാറും. പാർട്ടിയിലും മുഹമദ് റിയാസിനു കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കും. പിണറായി വിജയനു ശേഷം ആര്‌ എന്ന ചോദ്യത്തിനു സ്വഭാവികമായ ഉത്തരം ആകുകയും ചെയ്യും. അധികാര തർക്കവും ചർച്ചയും പൊലും ഇല്ലാതെ മുഹമദ് റിയാസിലേക്ക് കാര്യങ്ങളും അധികാരവും സ്വഭാവികമായി എത്തുന്ന തന്ത്രമാണ്‌ പുതിയ നീക്കത്തിലൂടെ.

കണ്ണൂരിൽ മൽസരിപ്പിക്കുന്ന കെ കെ ശൈലജ ടീച്ചർ അവിടെ വിജയം കൈവരിക്കും എന്ന് പാർട്ടി വിശ്വസിക്കുന്നു. കെ കെ ശൈലജയുടെ ജന സ്വാധീനം കണ്ണൂർ തിരിച്ച് പിടിക്കാൻ ഏറെ ഉപകാരമാകും. കണ്ണൂരിൽ നിലനില്ക്കുന്ന ജയരാജന്മാരുടെ പടല പിണക്കങ്ങളും കെ കെ ശൈലജയെ സ്ഥനാർഥിയാക്കിയാൽ മഞ്ഞ് പോലെ ഉരുകും.

ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫിനു പത്തു സീറ്റെങ്കിലും നേടാനാണ് പിണറായിക്ക് ടാർഗറ്റ് നൽകിയിട്ടുള്ളത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം ആണ്‌ എങ്കിൽ മുഖ്യമന്ത്രി പദത്തിൽ നിന്നും പിണറായി വിജയൻ മാറാനുള്ള സാധ്യതയും തള്ളികളയാൻ പറ്റില്ല. അങ്ങിനെ വന്നാലും അധികാര കൈമാറ്റം റിയാസിലേക്ക് ഉറപ്പാക്കാനുള്ള നീക്കങ്ങളും തന്ത്രങ്ങളുമാണ്‌ ഇപ്പോൾ അണിയറയിൽ നടക്കുന്നത്. മുഹമ്മദ് റിയാസിനു മുന്നിൽ 2 പേർ മാത്രമാണ്‌ തടസമായുള്ളത്. ധന മന്ത്രി ബാലഗോപാലും കെ കെ ശൈലജയും. ഇവരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിപ്പിച്ചാൽ പിന്നെ മുഖ്യമന്ത്രി പദത്തിലേക്ക് മുഹമദ് റിയാസിനു എളുപ്പത്തിൽ എത്തുവാൻ സാധിക്കും. അതേസമയം, ഡോ തോമസ് ഐസകിനെ പോലെയുള്ള മാറ്റി നിർത്തിയ ടീമിനേ അധികാരത്തിന്റെ അടുത്തേക്ക് അടുപ്പിക്കുക പൊലും ഇല്ലെന്നും ഇതോടെ ഉറപ്പാവുകയാണ്.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

7 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

20 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

48 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago