Premium

കുരിശ് തകർത്ത് വിവേകാനന്ദപാറ തിരിച്ച് പിടിച്ചു കൊയിലാണ്ടി RSSകാരുടെ ഓപ്പറേഷൻ

നരേന്ദ്ര മോദിയുടെ തപസിലൂടെ വിവേകാനന്ദപ്പാറ ലോക ശ്രദ്ധയിലേക്ക്.തമിഴുനാട് സംസ്ഥാനത്ത് ആണ്‌ വിവേകാനന്ദ പാറ എങ്കിലും കേരളവുമായി ഏറെ ചരിത്രം ഇതിനുണ്ട്. 1962ൽ കൊയിലാണ്ടിയിൽ നിന്നും എത്തിയ ആർ എസ് എസ് പ്രവർത്തകർ വിവേകാനന്ദപ്പാറയിൽ നടത്തിയ ഓപ്പറേഷൻ നിർണ്ണായകമായിരുന്നു. കന്യാകുമാരിയിൽ നിന്നും 593 കിലോമീറ്റർ അകലെയുള്ള കൊയിലാണ്ടിയിലെ സംഘ പ്രവർത്തകരേയാണ്‌ അന്ന് ഓപ്പറേഷനായി സംഘം നിയോഗിച്ചത്.

ആ സംഭവം ഇങ്ങിനെ..1962 ജനുവരിയിൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജയന്തിയോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം പണിയണമെന്ന് കന്യാകുമാരി നിവാസികൾക്കാഗ്രഹമുണ്ടായി. ഇത് വിവേകാനന്ദ സ്വാമികൾക്കായുള്ള ഒരു സമർപ്പണം ആയിരുന്നു.തീരത്തു നിന്നും പാറയിലേക്ക് പ്രവേശനം സുഗമമാക്കണമെന്നും അഭിപ്രായമുണ്ടായി.

പാറയിൽ വിവേകാനന്ദ സ്മാരകം പണിയുക, അതിലേക്ക് നടപ്പാലം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി കന്യാകുമാരിയിലെ ഏതാനം നിവാസികൾ ചേർന്ന് കന്യാകുമാരി കമ്മിറ്റിക്ക് രൂപം നൽകി. മദ്രാസിലെ രാമകൃഷ്ണ മിഷനും ഇതേ ആശയമുണ്ടായിരുന്നു. ഇരു സംഘടനകളും വിവേകാനന്ദ സ്മാരകം എന്ന ഉദ്യമത്തിനായി ഒന്നിച്ചെങ്കിലും കന്യാകുമാരിയിലെ മുക്കുവരായ നാട്ടുകാർ അവിടുത്തേ പള്ളികളുടെ നേതൃത്വത്തിൽ ഒരു നിർദ്ദേശം വയ്ച്ചു. കന്യാകുമാരി ഞങ്ങളുടെ നാടാണ്‌ എന്നും അതിനാൽ വിവേകാനന്ദ സ്മാരകം പാറയിൽ ഉയരുമ്പോൾ ഒരു വലിയ കുരിശും സ്ഥാപിക്കണം എന്ന നിർദ്ദേശം വയ്ച്ചു.

ആ കുരിട് കരയിൽ നിന്നും അതായത് അര കിലോമീറ്റർ ദൂരെ നിന്ന് നോക്കുമ്പോൾ കാണാവുന്ന വിധം വലിയ കുരിശ് ആയിരിക്കണം എന്നും പറഞ്ഞു. ഇതാദ്യമായിരുന്നു ക്രിസ്ത്യാനികൾ ഇത്തരത്തിൽ പാറയിൽ ഒരു കുരിശ് ആവശ്യപ്പെടുന്നത്. പാറയിൽ അവകാസ വാദങ്ങൾ ഒന്നും ഉന്നയിച്ചില്ലെങ്കിലും കുരിശ് വേണം എന്ന വാദത്തിൽ കന്യാകുമാരിയിലെ മുക്കുവരും പള്ളികളും ഒന്നിച്ച് നിന്നു

ഇതോടെ വിഷയം രൂക്ഷമായി.ഹിന്ദുക്കൾക്കിടയിൽ എതിർപ്പ് ഉണ്ടായി. രാജ്യത്ത് പലയിടത്തും ഉള്ള സന്യാസിമാർ മറ്റൊരു നിർദ്ദേശം വയ്ച്ചു..കുരിശ് തീരത്ത് സ്ഥാപിക്കുക. വിവേകാനന്ദ പാറയിൽ വിവേകാനന്ദ സ്മാരകം മാത്രം മതി. എന്നാൽ എതിർപ്പ് അവഗണിച്ചു കരയിൽ നിന്നും കാണാവുന്ന വിധത്തിൽ ഒരു വലിയ കുരിശ് അവർ പാറയിൽ നാട്ടി. അങ്ങിനെ വിവേകാനന്ദ പാറയിൽ കുരിശ് സ്ഥാപിച്ചു.

ഇതേത്തുടർന്ന് പ്രദേശത്തെ ഹൈന്ദവർക്കിടയിൽ ശക്തമായ പ്രതിഷേധം വ്യാപിച്ചു. തങ്ങളുടെ ആരാധനാ സ്ഥലമായ പാറയിൽ കുരിശ് നാട്ടിയ നടപടിയെ അവർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഒടുവിൽ പാറ വിവേകാനന്ദ പാറയാണെന്നും കുരിശ് നാട്ടിയത് കടന്ന് കയറ്റമാണെന്നും മദ്രാസ് സരക്കാരിന്റെ ജുഡീഷ്യൽ കമിറ്റി റിപ്പോർട്ട് വന്നു. എന്നിട്ടും കുരിശ് നീക്കം ചെയ്യാൻ പോലീസും സർക്കാരും തയ്യാറായില്ല. കോടതി വിധി എതിരായിട്ടും ക്രിസ്ത്യൻ സംഘടനകൾ കുരിശ് നീക്കിയില്ല. തുടർന്നായിരുന്നു കന്യാകുമാരിയിലേക്ക് 600 കിലോമീറ്റർ അകലെ നിന്നും കൊയിലാണ്ടിക്കാരുടെ ഓപ്പറേഷൻ വന്നത്.

കൊയിലാണ്ടിയിൽ നിന്നും തിരഞ്ഞെടുത്ത ആർ എസ് എസ് പ്രവർത്തകർ കന്യാകുമാരിയിൽ എത്തുകയും രാത്രിയിൽ കുരിശ് നീക്കൽ ഓപ്പറേഷൻ നടഥുകയും ആയിരുന്നു. കൊയിലാണ്ടിയിൽ നിന്ന് എത്തിയ ആർ എസ് എസ് പ്രവർത്തകർ പാറയിൽ നിന്ന് കുരിശ് നീക്കം ചെയ്യുകയും പ്രദേശത്ത് സാമുദായിക അസ്വസ്ഥത ഉടലെടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിവേകാനന്ദപ്പാറ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെടുകയും. സർക്കാർ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

പാറ കാണാൻ വരുന്നതും എല്ലാം വിലക്കി പോലീസ് അവിടെ നിരോധനാഞ്ജ പ്രഖ്യാപിച്ചു.പാറ കന്യകാമേരി പാറയാണെന്ന് അവകാശപ്പെട്ട് കത്തോലിക്കർ പ്രക്ഷോഭത്തിനിറങ്ങിയതോട് കൂടി സ്ഥിതി ഗതികൾ കൂടുതൽ വഷളായി. പാറ വിവേകാന്ദപ്പാറ തന്നെയാണെന്നും എന്നാൽ പാറമേൽ തൽക്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും സർക്കാർ ഉത്തരവിറക്കി. വിവേകാന്ദ സ്മാരക ശിലയൊരെണ്ണം പാറയിൽ സ്ഥാപിക്കുക എന്നത് മാത്രമേ ചെയ്യാനാകു എന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം. ഭക്തവൽസലം അഭിപ്രായപ്പെട്ടു. 1963 ജനുവരി 17ന് ശിലാഫലകം സർക്കാർ ഉത്തരവ് പ്രകാരം പാറയിൽ സ്ഥാപിച്ചു. വിവേകാനന്ദ സ്വാമികളുടെ ശിലാ ഫലകം ആയിരുന്നു.

എന്നാൽ കുരിശ് നീക്കം ചെയ്തതിന് പ്രതികാരമായി അതെ വർഷം മെയ് മാസത്തിൽ ശിലാഫലകം തകർത്ത് കടലിലെറിയപ്പെട്ടു. തുടർന്ന് കന്യാകുമാരി കമ്മിറ്റി ദേശീയ തലത്തിലുള്ള നേതാക്കളുടെ സഹായം തേടുകയും അന്നത്തെ രാഷ്ട്രീയ സ്വയം സേവക സംഘം മേധാവിയായിരുന്ന ഗുരുജി ഗോൾവാക്കറുടെ നിർദ്ദേശ പ്രകാരം ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ സഹായത്തിനെത്തുകയുമുണ്ടായി.

പാറയിൽ ശിലാഫലകം മുക്കുവർ തകർക്കുമ്പോൾ ഏക്നാഥ് റാനഡെ കൽക്കട്ടയിലായിരുന്നു. ശ്രീ രാമകൃഷ്ണ മിഷന്റെ പിന്തുണയോട് കൂടി അദ്ദേഹം വിവേകാനന്ദ സ്മാരക സമിതിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി. അദേഹം കന്യാകുമാരിയിൽ വിവേകാനന്ദ പാറയിൽ എത്തുകയും അവിടെ വിവേകാനന്ദന്റെ സ്മാരകം സ്ഥാപിക്കുകയും ആയിരുന്നു. ഇതിനു എല്ലാ പിന്തുനയും അന്നത്തേ സർക്കാർ നല്കി. മുക്കുവർ എതിർത്തു എങ്കിലും ശക്തമായ പോലീസ് സംവിധാനത്തിൽ വിവേകാനന്ദ പാറ വിവേകാനന്ദനു തിരികെ കിട്ടുകയായിരുന്നു. പിന്നീട് ക്രിസ്ത്യൻ വിഭാഗം അവകാശ വാദം പൂർൺനമായി ഉപേക്ഷിച്ചു.

വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് മുഖ്യാകർഷണം. സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെനിന്നും ദർശിക്കാവുന്നതാണ്. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിവയാണ് പാറയിലുള്ള മുഖ്യമായ രണ്ട് നിർമ്മിതികൾ. കടലിൽ പ്രധാന പാറയ്ക്കരികിലുള്ള മറ്റൊരു പാറയിൽ തിരുവള്ളുവരുടെ ഒരു മഹാദീർഘകായപ്രതിമയും സ്ഥാപിച്ചിട്ടുണ്ടു്.

വിവേകാനന്ദപ്പാറയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ തന്നെയുള്ള വിവേകാനന്ദകേന്ദ്രം സഞ്ചാരികൾ സന്ദർശിക്കേണ്ട മറ്റൊരു പ്രധാന സ്ഥലമാണു്. വിവേകാനന്ദപ്പാറയിലെ കെട്ടിടങ്ങൾ നിർമ്മിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഏകനാഥ് റാനഡേയുടെ സ്മാരകമായ ഒരു കാഴ്ചബംഗ്ലാവും ഈ കേന്ദ്രത്തിലുണ്ടു്. പ്രകൃതിവാസ്തുവിദ്യയുമായും ഊർജ്ജസംരക്ഷണവുമായും ബന്ധപ്പെട്ട അറിവു ലഭ്യമാക്കുന്ന ഒരു പ്രദർശനശാലയും ഇവിടെക്കാണാം.

ഇന്ത്യയുടെ തെക്കേ അറ്റത്ത് ആണ്‌ വിവേകാനന്ദ പാറ. ഇവിടെ നിന്നാൽ ഉദയവും അസ്തമയവും കാണാം. 3 ഭാഗത്തും കടൽ…ഇന്ത്യയുടെ ഏറ്റവും അറ്റം. 3 ഭാഗത്തും കടൽ നിറഞ്ഞതിനാൽ സായാഹ്ന്നത്തിലും അസ്തമയത്തിലും ഇവിടുത്തേ കാഴ്ച്കകൾ ലോകോത്തരവും അതി മനോഹരവും ആണ്‌.500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു.

അന്ന് വിവേകാനന്ദൻ വന്നപ്പോൾ അവിടെ ഉള്ള പ്രദേശ വാസികൾ തോണിയുടെ സഹായം വാഗ്ദാനം ചെയ്തിരുന്നു. നീന്തിയാൽ മരിച്ചു പോകും എന്നും അര കിലോമീറ്റർ ഉണ്ട് എന്നും മുന്നറിയിപ്പ് നല്കി. എന്നാൽ സ്വാമി ആരുടെ സഹായവും സ്വീകരിച്ചില്ല. നീന്തി പാറയിൽ എത്തി . ആ നനഞ്ഞ വസ്ത്രങ്ങളുമായി 3 ദിവസം ആഹാര ജലപാനം ഒന്നും ഇല്ലാതെ അദ്ദേഹം തപസ് ചെയ്തു. അതിനു ശേഷം തിരികെ 3 ദിവസം കഴിഞ്ഞ് നീന്തി കരയിലെത്തി. തന്റെ മനസിന്റെ ശക്തിക്കും ആത്മവിശ്വാസത്തിനും മുന്നിൽ ക്ഷീണം മാറ്റി നിർത്തുകയായിരുന്നു. ആഹാരവും ക്ഷീണവും ശരീരം ഉണ്ടാക്കുന്ന ആവശ്യപ്പെടലുകൾ ആണ്‌ എന്നും അതിനെ അതിജീവിക്കാൻ ധ്യാനത്തിനു സാധിക്കും എന്നും സ്വാമി പറഞ്ഞു എന്നും പറയുന്നു./വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ശ്രീ മന്നത്ത് പത്മനാഭൻ പ്രസിഡണ്ടും ശ്രീ ഏകാനാഥ റാനഡെ സെക്രട്ടറിയുമായുള്ള വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരക നിർമ്മാണത്തിനായി പ്രയത്നിച്ചത്. 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു.

ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു.

എന്തായാലും വിവേകാനന്ദ പാറയിലെ കൊയിലാണ്ടിക്കാരുടെ ഓപ്പറേഷനും ഇന്നത്തേ സ്മാരകം ഉചിതമായി ഉണ്ടാക്കിയ മന്നത്ത് പത്മനാഭന്റെ സാന്നിധ്യവും മലയാളികളുടെ മായ്ക്കാത്ത അടയാളവും ചരിത്രവുമായി വിവേകാനന്ദ പാറയിൽ എന്നും ഓർമ്മിക്കും. ഇവർ ഇല്ലായിരുന്നു എങ്കിൽ വിവേകാനന്ദ പ്പാറ ഇന്ന് ഈ നിലയിൽ ആയിരിക്കില്ലായിരുന്നു ഉണ്ടാവുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ റോക്ക് സ്മാരകത്തിൽ 48 മണിക്കൂർ ധ്യാനം കഴിയുമ്പോൾ ഇന്ത്യയിൽ ഇലക്ഷൻ അവസാനിക്കും. തന്റെ വരാണസിൽ ഇലക്ഷൻ നടക്കുക ഈ ധ്യാന സമയത്ത് തന്നെയാണ്‌. വരാണസിക്കാരുടെ പ്രിയപ്പെട്ട മോദി വോട്ടിങ്ങ് സമയത്ത് ധ്യാനത്തിൽ ആയിരിക്കും. ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതല ഏല്ക്കാനു വലിയ ഒരുക്കത്തിലും മാനസീകമായ ചിട്ടപ്പെടുത്തലിനും ആണ്‌ നരേന്ദ്ര മോദി. സമ്പാദിക്കാനും നീക്കി വയ്ക്കാനും ആരും ഇല്ലാത്ത മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ പൊലും താമസിക്കാൻ ബന്ധുക്കൾ പൊലും ഇല്ല. 1892-ൽ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേ സ്ഥലമായ ധ്യാൻ മണ്ഡപത്തിൽ പ്രധാനമന്ത്രി ധ്യാനം നടത്തുമ്പോൾ മറ്റൊരു സന്യാസി വര്യന്റെ പരിവേഷം തന്നെയാണ്‌.ഹിന്ദു തത്ത്വചിന്തകനായ മഹാനായ വിവേകാനന്ദനു പ്പിക്കുന്ന പാറയിൽ തന്നെ മനസിനെ ചിട്റ്റപ്പെടുത്തുമ്പോൾ മോദിക്ക് ചുറ്റും ക്ഷുഭിതമായ അന്തരീക്ഷത്തിന്റെയും മഴയുടേയും സൗത്ത് ഇന്ത്യൻ കടലിലെ കാറ്റും കോളും തിരയും തണുപ്പും ആയിരിക്കും.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിൽ സമാനമായ ഒരു ആത്മീയ യാത്ര ആരംഭിച്ചിരുന്നു. അക്കാലത്ത്, കേദാർനാഥിനടുത്തുള്ള ഒരു വിശുദ്ധ ഗുഹയിൽ ധ്യാനിക്കുന്ന ഫോട്ടോയും എടുത്തിരുന്നു.

karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago