Premium

സ്വർണ്ണ ശേഖരം 900 ടണ്ണിലേക്ക്, ബ്രിട്ടനിൽ നിന്നും 100ടൺ സ്വർണ്ണം എത്തിച്ച് നിലവറയിൽ പൂട്ടി

ഇന്ത്യ ബ്രിട്ടനിൽ നിന്നും 100 ടൺ സ്വർണ്ണം എത്തിച്ചു. രാജ്യ ചരിത്രത്തിലെ ഐതീഹാസികമായ ഒരു ചരിത്രമാവുകയാണ്‌ ബ്രിട്ടനിൽ നിന്നും 100 ടൺ സ്വർണ്ണം ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്കിന്റെ നിലവറയിലേക്ക് മാറ്റിയത്. ഇത് ബ്രിട്ടന്റെ സ്വർണ്ണം അല്ല. ഇന്ത്യയുടെ സ്വർണ്ണം ആണ്‌. പല കാലങ്ങളിൽ സൂക്ഷിക്കാനും കടം വാങ്ങാനും ഒക്കെയായി ബ്രിട്ടനിലേക്ക് മാറ്റിയതാണ്‌. മോദിക്ക് മുമ്പുള്ള പ്രധാനമന്ത്രിമാരിൽ ചിലർ വിമാനത്തിൽ സ്വർണ്ണം ബ്രിട്ടനിൽ എത്തിച്ച് പണയം വയ്ച്ചായിരുന്നു ഇന്ത്യയിലെ ഭരണം നടത്തിയത്.

ഇപ്പോൾ കാലം മാറി. മുൻ പ്രധാനമന്ത്രിമാർ ബ്രിട്ടലിൽ എത്തിച്ച് പണയ വസ്തുവാക്കിയ സ്വർണ്ണം ഇന്ത്യ തിരിച്ചെടുക്കുകയാണ്‌. മുമ്പ് 47 ടൺ സ്വർണ്ണം എത്തിച്ചിരുന്നു. അതിനു പുറമേയാണിപ്പോൾ 100 റ്റൺ കൂടി എത്ത്ക്കുന്നത്. അതീവ സുരക്ഷയിൽ ഇത് രഹസ്യ നിലവറയിലേക്ക് റിസർവ് ബാങ്ക് മാറ്റും

100 ടൺ സ്വർണ്ണം 10 ലോറികളിൽ കയറ്റാൻ ഉള്ള അത്രക്കും ഭാരം വരും.മാർച്ച് അവസാനം, ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണം ഉണ്ടായിരുന്നു, അതിൽ 413.8 ടൺ വിദേശത്തായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണം ശേഖരത്തിൽ റിസർവ് ബാങ്ക് അധികമായി കൂട്ടി.ഇതോടെ സ്വർണ്ണ ശേഖരം ഏതാണ്ട് 900 ടൺ ഉണ്ടായി. ലോകത്ത് ഏറ്റവും അധികം സ്വർണ്ണം ഉള്ളത് ഇന്ത്യയിലാണ്‌. റിസർവ് ബാങ്കിന്റെ കൈവശം 900 റ്റൺ വരെ ഉണ്ടാകുമ്പോൾ ജനങ്ങളുടെ കൈവശവും മറ്റ് ബാങ്കുകൾ വശവും ആയി 5000ത്തിലേറെ ടൺ വരെ ഉണ്ടാകും എന്ന് അനൗദ്യോഗിക വിവരങ്ങൾ.

രാജ്യത്തിന്റെ കരുതൽ ശേഖരത്തിലെ 400 റ്റൺ സ്വർണ്ണം ബ്രിട്ടനിലും ലോക ബാങ്കിലും ആണുള്ളത്. ഇതിൽ 140 ടൺ ആണിപ്പോൾ മോദി സർക്കാർ തിരികെ ഇന്ത്യയിൽ എത്തിച്ചത്. 260 ടൺ സ്വർണ്ണം കൂടി ഇനിയും ഇന്ത്യയിൽ എത്താനുണ്ട്. നഷ്ട പ്രതാപങ്ങൾ എല്ലാം തിരികെ എടുത്ത് ഇന്ത്യ അതിന്റെ കരുത്തിലും പ്രതാപത്തിലും മുന്നേര്ര്റുന്ന വാർത്തകൾ വരുമ്പോൾ കാരണക്കാരനായ മോദി ഇപ്പോൾ കന്യാകുമാരിയിൽ ധ്യാനത്തിലാണ്‌ എന്നതും യാദൃശ്ചികം

വരും മാസങ്ങളിലും ഇത്തരത്തിൽ സ്വർണം ഇന്ത്യയിലെത്തിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ വിദേശത്ത് സ്വർണം സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ സ്വർണം സൂക്ഷിക്കുന്ന പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സ്വർണം സൂക്ഷിച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആർ.ബി.ഐ വീണ്ടും സ്വർണം വാങ്ങാൻ ആരംഭിച്ചിരുന്നു. തുടർന്ന് സ്വർണം സൂക്ഷിക്കുന്നതിൽ ഒരു പുനഃപരിശോധന നടത്തുകയും ഇതിൽ ഒരു ഭാഗം ഇന്ത്യയിലേക്ക് കൊണ്ടു വരാൻ തീരുമാനിക്കുകയുമായിരുന്നു.

മാസങ്ങൾ നീണ്ട ചർച്ചകൾക്കും പ്ലാനിങ്ങിനും ശേഷമാണ് സുരക്ഷിതമായി ഇംഗ്ലണ്ടിൽ നിന്നും സ്വർണം ഇന്ത്യയിലേക്ക് എത്തിച്ചത്. ഏകദേശം വിദേശത്തുള്ള ഇന്ത്യയുടെ നാലിലൊന്ന് സ്വർണമാണ് ഇത്തരത്തിൽ രാജ്യത്തെത്തിച്ചത്. കേന്ദ്രസർക്കാറിനും ആർ.ബി.ഐക്കും പുറമേ സർക്കാറിന്റെ മറ്റ് പല ഏജൻസികളും ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്.

യു.കെയിൽ നിന്നും ഇന്ത്യയിലെത്തിക്കുന്ന സ്വർണത്തിന് കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന ഇന്റഗ്രേറ്റഡ് ജി.എസ്.ടി ഒഴിവാക്കി നൽകിയിട്ടില്ല. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സ്വർണം മുംബൈയിലും നാഗ്പൂരിലുമുള്ള ആർ.ബി.ഐയുടെ ഓഫീസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

1991ൽ ചന്ദ്രശേഖർ സർക്കാർ ഇന്ത്യയുടെ കരുതൽ ശേഖരത്തിലുണ്ടായിരുന്ന സ്വർണം പണയം വെച്ചിരുന്നു. തുടർന്ന് 15 വർഷങ്ങൾക്ക് മുമ്പ് ഐ.എം.എഫിൽ 200 ടൺ സ്വർണം ഇന്ത്യ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം പലപ്പോഴായി സ്വർണം വാങ്ങി ഇന്ത്യ കരുതൽ ശേഖരത്തിനൊപ്പം ചേർത്തിരുന്നു. സ്വർണശേഖരം സമ്പദ്‍വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്ന ഘടകങ്ങളിൽ ഒന്നായാണ് വിലയിരുത്തുന്നത്.

ആർ ബി ഐ ഇപ്പോൾ രാജ്യത്തിനകത്ത്, മുംബൈയിലെ മിൻ്റ് റോഡിലെയും നാഗ്പൂരിലെയും ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്. നാഗപൂരിലാണ്‌ റിസർവ് ബാങ്ക് സ്വർണ്ണ ശേഖരത്തിന്റെ അധിക ഭാഗങ്ങളും സൂക്ഷിച്ചിരിക്കുന്ന നിലവറകൾ. രാജ്യ സുരക്ഷക്ക് ഏറ്റവും കൃത്യതയാർന്ന സ്ഥലം എന്നതാണ്‌ നിലവറകൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതകൾ

karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago