kerala

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ മുഹമ്മദ് ഷാൻ തമിഴ്നാട് പൊലീസിൽ നിന്ന് രക്ഷപ്പെടാൻ തിരുവനന്തപുരത്തേക്ക് എത്തിയതോടെ കേരള പോലീസിന്റെ പിടിയിൽ ആക്കുകയായിരുന്നു.

പൊഴിയൂരിൽ വച്ചായിരുന്നു സംഘം യുവതിയെ ആക്രമിച്ച് മാലപൊട്ടിച്ച് കടന്നുകളഞ്ഞത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസി‍ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്ലാമൂട്ടകടയിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ കേരളത്തെയൊന്നാകെ അമ്പരപ്പിച്ചതാണ്. ബൈക്കിലെത്തിയ രണ്ടം​ഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. സ്കൂട്ടറിൽ നിൽക്കുകയായിരുന്ന യുവതിയെ ക്രൂരമായി മർദിച്ച് മാലപൊട്ടിച്ചെടുക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്നയാളെ നേരത്തെ പൊലീസ് പിടികൂടിയെങ്കിലും മാലപൊട്ടിക്കാൻ ​ഗൂഢാലോചന നടത്തുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.പിടിയിലായ മുഹമ്മദ് ഷാൻ, വി​ദ​ഗ്ധനായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രധാനമായും മോഷണങ്ങൾ നടത്തുന്നത്. ലിജിയുടെ മാല പൊട്ടിക്കാനെത്തിയത് പോലും മോഷ്ടിച്ച വാഹനവുമായാണ്.

karma News Network

Recent Posts

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

2 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

34 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

1 hour ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago