kerala

സ്ത്രീധനത്തിന് മേൽ ഭർത്താവിന് അവകാശമില്ല, എടുത്ത് ഉപയോഗിച്ചാൽ മടക്കി നൽകണമെന്ന് സുപ്രീംകോടതി

വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ (‘സ്ത്രീധനം’) ഭർത്താവിന് ഒരു നിയന്ത്രണവുമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബുദ്ധിമുട്ടു വരുമ്പോൾ എടുത്ത് ഉപയോഗിച്ചാലും അതു മടക്കിനിൽകാനുള്ള ധാർമികബാധ്യത പുരുഷനുണ്ടെന്നും ഓർമിപ്പിച്ചു. മലയാളി ദമ്പതിമാർ നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

സ്ത്രീധനമായി ലഭിച്ച 89 പവൻ സ്വർണം ഭർത്താവ് തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വിനിയോഗിച്ചു എന്നും, സ്വർണം തിരികെ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് സ്വർണത്തിന് പകരമായി 25 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടത്.

2011ൽ കുടുംബ കോടതി സ്ത്രീയുടെ വാദം ശരിവച്ചു നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും ഭർതൃമാതാവും സ്വർണം ദുരുപയോഗം ചെയ്തെന്നു തെളിയിക്കാൻ സ്ത്രീക്കു കഴിഞ്ഞില്ലെന്നാണു വിധിച്ചത്. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്.

വിവാഹസമയം സ്ത്രീക്കു സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിന്റെയും തുല്യസ്വത്തല്ല. അതിനുമേൽ ഭർത്താവിനു സ്വതന്ത്ര അധികാരവുമില്ല. സ്ത്രീധനം സമ്പൂർണമായും സ്ത്രീയുടെ സ്വത്താണ്. കോടതി മുൻപാകെ സ്ത്രീ ഹാജരാക്കിയ വസ്തുതകൾ നീതിപൂർവം പരിഗണിച്ചു വിധിയെഴുതാൻ ഹൈക്കോടതി പരാജയപ്പെട്ടെന്നും സുപ്രീം കോടതി പറഞ്ഞു.

 

karma News Network

Recent Posts

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമം, യുവാവ് മരിച്ചു

കാസര്‍ഗോഡ് : അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ…

28 mins ago

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വഴിചോദിച്ച സ്ത്രീകൾക്കെതിരെ നടുറോഡിൽ അതിക്രമം. ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറിയെന്നും ശരീരത്തിൽപ്പിടിച്ചെന്നും…

41 mins ago

കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കോട്ടയം : കോട്ടയത്ത് കനത്ത മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടി. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ…

48 mins ago

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു

പൂനെ: അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. കോളേജ്…

1 hour ago

സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ വേണ്ട, കെഎസ്ആർടിസി ജീവനക്കാരോട് മന്ത്രി

തിരുവനന്തപുരം : യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ,…

1 hour ago

ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും ലഹരി മാഫിയകള്‍ക്കും രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത് സിപിഎം, വി ഡി സതീശന്‍

കോഴിക്കോട്: സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഇക്കാര്യത്തില്‍…

2 hours ago