kerala

വയനാട് NDA തമാശകളി, എൻ-ഡി-എക്ക് 2 സ്ഥാനാർഥികൾ സുരേന്ദ്രൻ Vs നുസ്രത്ത് ജഹാൻ

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് നുസ്രത്ത് ജഹാൻ കേരളത്തിൽ എത്തി. തിരുവനന്തപുര വിമാനത്താവളത്തിൽ എത്തി പ്രവർത്തകർ ചേർന്ന് സ്വീകരണം നൽകി. അമൃതാനന്ദമയി മഠവും, ശിവഗിരിയും സന്ദർശിക്കും. ആദിവാസി സമൂഹ വിവാഹത്തിലും പങ്കെടുക്കും. എന്നാൽ ഇപ്പോൾ പ്രവർത്തകരെ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ് എൻഡി എ സ്ഥാനാർത്ഥിയായുള്ള സുരേന്ദ്രന്റെ പ്രഖ്യാപനം.

അദ്ദേഹം വളരെ ശക്തനായ കരുത്തനായ ബിജെപിയുടെ ഒരു ഒരു സ്ഥാനം വഹിക്കുന്ന നേതാവ് തന്നെയാണ്. എന്നാൽ വയനാട്ടിൽ എന്തിനാണ് രണ്ട് സ്ഥാനാർത്ഥികൾ. ബിജെപിയുടെ പ്രവർത്തകർക്കിടയിൽ തന്നെ ഒരു ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. രണ്ടുപേരും മത്സരിക്കുന്നു അത് അവസാനം ആരെങ്കിലും ഒരാൾ പിന്മാറുന്നു എന്ന ചോദ്യങ്ങളൊക്കെ ഇവിടെ ഉയരുമ്പോൾ മോദി എന്താണ് ഈ രണ്ടു സ്ഥാനാർത്ഥികളെയും ഇപ്പോൾ കൊണ്ടുവരുന്നതിലൂടെ അദ്ദേഹത്തിന്റെ മനസ്സിലുള്ള പ്ലാൻ എന്തായിരിക്കും എന്ന്, ഒന്നും കാണാതെ നരേന്ദ്രമോദി ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുകയില്ല എന്തായാലും ഈ രണ്ട് എൻഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരം ആയിരിക്കുമോ അതോ രാഹുൽഗാന്ധിയും ആയിട്ടുള്ള ഒരു മത്സരം ആയിരിക്കും ഇപ്പോൾ ഈ വിഷയത്തിൽ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന അധ്യക്ഷൻ പി ആർ സേംദേവ് പ്രതികരിക്കുന്നു.

എൻഡിഎയിൽ ഒരുപാട് പാർട്ടികളുണ്ട് അതിൽ ഒന്നോ രണ്ടോ പാർട്ടികൾക്ക് മാത്രം സ്ഥാനങ്ങൾ കിട്ടുന്ന രീതിയോട് ഞങ്ങൾക്ക് വിയോജിപ്പുണ്ട് അത്തരമൊരു വിയോജിപ്പ് മാത്രമേ ഞങ്ങൾക്കുള്ളൂ. പിളർപ്പുണ്ട് എന്നുള്ള രീതിയിലുള്ള ഒരു ചർച്ചയിലേക്ക് ഞങ്ങൾ പോകുന്നില്ല അസ്ഥിത്വമുള്ള പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ഞങ്ങൾ മുന്നോട്ടുവച്ച കാൻഡിഡേറ്റ് വയനാട്ടിൽ മുന്നോട്ടുവച്ച ക്യാൻഡിഡേറ്റ് ശ്രീമതി ജഹാൻ എന്തുകൊണ്ടും യോഗ്യതയുള്ള എഴുതിത്തള്ളാൻ മാത്രം എന്ത് അയോഗ്യതയാണ് അവർക്കുള്ളത് എന്നുള്ളത് ഇപ്പോൾ നിലവിൽ ആരാണോ അവിടെ ഒരു പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത് അവർ വ്യക്തമാക്കേണ്ടതായിട്ടുണ്ട്.

സംഘടന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ഒരാളെ ഈ ഒരു പ്രത്യേക സാഹചര്യത്തിൽ ഇലക്ഷനിൽ നിൽക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു നയത്തിന് തുടക്കം കുറിച്ചത് എന്നുള്ള കാര്യം കൃത്യമായിട്ട് കേരളത്തിനോട് വ്യക്തമാക്കേണ്ടതായിട്ടുണ്ട്

Karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

54 seconds ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

19 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

35 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

55 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

56 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago