kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടാൻ 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കൊടുത്തത് സി പി എം സന്തതി KARMA EXCLUSIVE

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വ്യാപകമായി നടന്ന തട്ടിപ്പിൽ കൊല്ലത്ത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഒഴുകിയത് സി പി എം കേന്ദ്രത്തിൽ നിന്നാണെന്ന പ്രധാന വിവരം പുറത്ത് വിടുകയാണ് കർമ്മ ന്യൂസ്. കേരള സംസ്ഥാന വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലയിൽ പദ്ധതിയുടെ പ്രവർത്തനത്തിൽ വ്യാപക പരാതിയുണ്ടായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി താലൂക്കാഫീസുകളിൽ പരിശോധന ഉണ്ടാവുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടാൻ 1500 ഡോക്ടർ സർട്ടിഫിക്കറ്റുകൾ ഒഴുകിയതിനു പിന്നിലെ സി പി എം ബന്ധം

പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ തന്നെ 1500 ഓളം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ളതായി കണ്ടെത്തിയ വിവരം വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പ്രാഥമികപരിശോധന റിപ്പോർട്ട് സർക്കാരിന് വിജിലൻസ് സമർപ്പിച്ചു. ഇക്കാര്യം വിജിലൻസ് മേധാവി മനോജ് ഏബ്രഹം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുനലൂരിൽ ഒരു ഡോക്ടർ തന്നെ 1500 ഓളം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകിയിട്ടുണ്ടെന്നതല്ലാതെ ആരാണ് നല്കിയതെന്നോ, ഡോക്ടറുടെ പേരോ വെളിപ്പെടുത്തിയിരുന്നില്ല.

കർമ്മ ന്യൂസ് നടത്തിയ അന്വേഷണത്തിൽ അറിയുവാൻ കഴിയുന്നത് കേരള സ്‌റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മെഡിക്കൽ ഓഫീസർ ആയ ഡോ. സുകൃത് സി നാരായണൻ ആണ് ആ ഡോക്ടറെന്നാണ്. എന്തുകൊണ്ടാവാം പ്രാഥമിക പരിശോധന റിപ്പോർട്ടിൽ ഡോക്ടറുടെ പേര് വെളിപ്പെടുത്തിയില്ല എന്ന അന്വേഷണത്തിൽ അറിയുവാൻ കഴിഞ്ഞത് ഈ ഡോക്ടർ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലംജില്ല സെക്രട്ടറിയും മുൻ അഞ്ചൽ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന സുജ ചന്ദ്രബാബുവിൻ്റെയും അഞ്ചൽ ഗ്രാമപഞ്ചായത്തംഗം ചന്ദ്രബാബുവിൻ്റെയും മകനായതുകൊണ്ടാണ് എന്നാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടാൻ 1500 ഡോക്ടർ സർട്ടിഫിക്കറ്റുകൾ ഒഴുകിയതിനു പിന്നിലെ സി പി എം ബന്ധം

2019-20, 2020-21 കാലഘട്ടത്തിലാണ് ഡോ. സുകൃത് സി നാരായണന്റെ വിരൽ തുമ്പിലുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ വ്യാപക ഒഴുക്കുണ്ടായത്. ഇത് പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ട വില്ലേജാഫീസർമാർ വിവരം തഹസീൽദാർ മുതലായ മേൽഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായും വിവരമുണ്ട്.

മെഡിക്കൽ സർട്ടിഫിക്കറ്റ് കുംഭ കൊണം വഴി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന് കൊല്ലത്ത് അരങ്ങൊരുങ്ങിയത് സി പി എമ്മിന്റെ വഴി വിട്ട ഇടപാടുകൾ എന്നതാണ് ഇതോടെ വ്യക്തമാവുന്നത്. തട്ടിപ്പിലെ സി പി എം ബന്ധം പുറത്ത് വെളിപ്പെടുമെന്ന അവസ്ഥയിൽ എല്ലാ കുറ്റവും വില്ലേജാഫീസർമാരുടെയും റവന്യു വകുപ്പിൻ്റെയും തലയിൽ വച്ച് രക്ഷപ്പെടാനുള്ള ശ്രമം സി .പി .എം കൊല്ലത്ത് ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള സാങ്കേതിക പരിജ്ഞാനം റവന്യുവകുപ്പിനില്ല എന്നതാണ് വാസ്തവം. ഒരു മാസം മുമ്പ് ജീവനക്കാർ ജോലിക്ക് വൈകിയെത്തുന്നു എന്നാരോപിച്ച് അഞ്ചൽ ഗ്രാമപഞ്ചായത്താഫീസിൻ്റെ ഗേറ്റ് പൂട്ടി മാധ്യമങ്ങൾക്ക് മുന്നിൽ നാടകം കളിച്ച ഈ ഡോക്ടറുടെ പിതാവ് അഞ്ചൽ ഗ്രാമപഞ്ചായത്തംഗം ചന്ദ്രബാബുവാണ്.

ദുർബല വിഭാഗങ്ങളിലെ അശരണരെ സഹായിക്കാൻ സ്ഥാപിക്കപ്പെട്ടതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ഈ ദുരിതാശ്വാസ നിധിയിലും സി പി എം കൈയിട്ടു വാരലുകളും ക്രമക്കേടുകളും നടത്തി വരുകയായിരുന്നു എന്ന ഖേദകരമായ യാഥാർഥ്യമാണ് വിജിലൻസ് പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. സർക്കാർ ആനുകൂല്യങ്ങൾ അതിന് തീരെ അർഹതയില്ലാത്തവർ പല വഴികളിലൂടെയും തട്ടിയെടുക്കുന്നത് ഒരുകാലത്ത് സാധാരണമായിരുന്നു.

മാനദണ്ഡങ്ങൾ കർശനമാക്കുകയും ക്രമക്കേടുകൾക്കുള്ള പഴുതുകൾ പലതും അടയ്ക്കുകയും ചെയ്തതോടെ തട്ടിപ്പുകൾ കുറഞ്ഞിരുന്നു. എന്നിട്ടും പുതുവഴികൾ കണ്ടുപിടിച്ച് ഖജനാവിൽ നിന്നു പണം കവരാൻ ചിലർക്ക് കഴിയുന്നു എന്നതും അതിനു ഭരിക്കുന്ന പാർട്ടി തന്നെ മുന്നിൽ നിൽക്കുന്നു എന്നതും സാധാരണ ജനത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. കളക്ടറേറ്റുകളിലെ ഭരണ പക്ഷ യൂണിയൻ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും അറിവോടും പരിരക്ഷയോടും കൂടിയാണ് ഈ വമ്പൻ തട്ടിപ്പു നടന്നിരിക്കുന്നത്. ഇടനിലക്കാരായും ഏജന്റുമാരും മുന്നിൽ നിന്നിരുന്നത് സി പി എം നേതാക്കളായിരുന്നു എന്നതാണ് ഡോക്ടർ സർട്ടിഫിക്കറ്റുകൾ വിളിച്ചു പറയുന്നത്.

 

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

7 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

9 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago