kerala

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്പി കെ കാര്‍ത്തിക് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭഴമുണ്ടായത്. ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിക്ക് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബോസ്‌കോ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് മറ്റൊരു സിപിഒ തന്റെ വാഹനം പാര്‍ക്ക് ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമായത്. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ സ്റ്റേഷനുള്ളില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സുധീഷ് ബോസ്‌കോയുടെ തല പിടിച്ച് സ്റ്റേഷന്റെ ജനലില്‍ ഇടിപ്പിക്കുകയായിരുന്നു. തലപൊട്ടിയ ബോസ്‌കോ സ്‌റ്റേഷന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. മറ്റ് ഉദ്യോഗസ്ഥരാണ് ബോസ്‌കോയെ ആശുപത്രിയില്‍ എത്തിച്ചത്.

Karma News Network

Recent Posts

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ, വീട്ടിലും റിസോർട്ടിലും വച്ച് പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി, സുഹൃത്തിനെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥിനിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ 18കാരി ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ മൂന്ന് ദിവസത്തെ പൊലീസ്…

6 mins ago

അനാഥാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി, കുഴൽനാടന്റെ മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി…

28 mins ago

കൊല്ലങ്കോട് എക്സൈസിന്റെ സിപിരിറ്റ് വേട്ട, മണ്ണിനടിയിൽ 9 കന്നാസുകളിലായി കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

പാലക്കാട്: കൊല്ലങ്കോട് എക്സൈസിന്‍റെ സ്പിരിറ്റ് വേട്ടയിൽ പിടിച്ചെടുത്തത് 270 ലിറ്റർ സ്പിരിറ്റ് . ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം…

39 mins ago

യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി കെട്ടിടത്തിന് താഴേക്ക് കിടന്ന് യുവതി, ജീവൻ പണയപ്പെടുത്തി റീൽസ്

ജീവൻ പണയപ്പെടുത്തി റീൽസെടുത്ത കപ്പിൾസിന് പൂരത്തെറി. ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് യുവ തലമുറ. അത്തരമൊരു…

1 hour ago

താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു, ആക്രമിച്ചത് സുഹൃത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. …

2 hours ago

സ്വിഗ്ഗിയിൽ ലൈം സോഡ ഓർഡർ ചെയ്തു, എത്തിയത് കാലിക്കുപ്പി

ഓൺലൈനിൽ ഭക്ഷണം വാകുകയും അബദ്ധം പറ്റുകയും ചെയ്യ്യുന്ന നിരവധി വാർത്തകളാണ് ഈയിടെയായി പുറത്തു വരുന്നത്. അത്തരത്തിൽ സ്വിഗ്ഗിക്ക് പറ്റിയ ഒരു…

2 hours ago