topnews

ജയിച്ച 2 പേർ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ച ഭീകരർ, ഓത്ത് എടുക്കൽ വിഷയമാകുന്നു

തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഭീകരന്മാരായി ജയിലിൽ അടച്ച 2 പേർ. ഭീകരവാദികളായി യു എ പി എ ചുമത്തി ജയിലിൽ കിടക്കുന്ന പഞ്ചാബിലെ ഖാദൂർ സാഹിബ് സീറ്റിൽ തീവ്ര സിഖ് മതപ്രഭാഷകൻ അമൃതപാൽ സിംഗ്, ജമ്മു കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്ന് ഷെയ്ഖ് അബ്ദുൾ റഷീദ് വിജയിച്ചു. 2 വർഷം വരെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് മാത്രമേ ഇലക്ഷനിൽ മൽസരിക്കാൻ അയോഗ്യതയുള്ളു. റിമാന്റിൽ കിടക്കുന്നവർക്ക് മൽസരിക്കാം. ഇവർ 2 പേരും ആ പഴുത് ഉപയോഗിച്ച് ഇലക്ഷനിൽ ജയിലിൽ കിടന്ന് മൽസരിച്ചു. ഒരിക്കൽ പൊലും ജനങ്ങളോട് നേരിട്ട് വോട്ട് ചോദിച്ചില്ല. ജനങ്ങളേ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. ഇലക്ഷൻ പ്രചാരന സമയത്തും ജയിലിലെ ഇരുട്ടു മുറിയിൽ കിടന്നു. എന്നിട്ടും അവർ 2 പേരും വിജയിച്ചത് ഇപ്പോൾ വലിയ വാർത്തയും നിയമ വിഷയവും തന്നെ ആയിരിക്കുന്നു

തീവ്രവാദ കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന രണ്ട് സ്ഥാനാർത്ഥികൾ വിജയികളായി എന്നത് ലോക്സഭയിലും വലിയ വിഷയമാകും.18-ാം ലോക്‌സഭയ്ക്ക് അസാധാരണമായ സാഹചര്യം സൃഷ്ടിച്ചു.പുതിയ സഭയുടെ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് നിയമം അവരെ തടയുമെങ്കിലും, പാർലമെൻ്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യാൻ അവർക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. സത്യപ്രതിജ്ഞ ചെയ്യാൻ ഈ 2 ഭീകരന്മാരേയും ജയിലിൽ നിന്നും പാർലിമെന്റിൽ എത്തിക്കേണ്ടി വരും. കാരണം നിയമ പ്രകാരം അവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ്‌. ജയിലിൽ നിന്നും ഭീകരവാദത്തിൽ നിന്നും ലോക്സഭയിലേക്ക് ഇരുവരും സത്യപ്രതിജ്ഞക്ക് എത്തുമോ എന്ന് ഉറ്റു നോക്കുകയാണ്‌. ജയിലിൽ വയ്ച്ചോ വീഡിയോ കോൺഫ്രൻസ് വഴിയോ സത്യ പ്രതിജ്ഞ ചെയ്യാൻ സാധിക്കില്ല. അത്തരം നടപടി ക്രമങ്ങൾ ഉന്നും ഇതുവരെയില്ല.

ഈ 2 ഭീകരന്മാർ ലോക്സഭയിൽ എത്തുമ്പോൾ പാർലിമെന്റിന്റെ ധാർമ്മികതക്കും അന്തസിനും കൂടി തിരിച്ചടിയാകും. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബ് സീറ്റിൽ തീവ്ര സിഖ് മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയിച്ചപ്പോൾ, ജമ്മു കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്ന് എഞ്ചിനിയർ റാഷിദ് എന്നറിയപ്പെടുന്ന തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന പ്രതി ഷെയ്ഖ് അബ്ദുൾ റഷീദ് വിജയിച്ചു.

ജയിലിൽ കഴിയുന്ന ഈ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുമോ, അതെ എങ്കിൽ എങ്ങനെ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഉൾപ്പെട്ട നിയമസാധുതകൾ വിശദീകരിച്ചുകൊണ്ട്, ഭരണഘടനാ വിദഗ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ പി.ഡി.ടി ആചാരി ഇത്തരം കേസുകളിൽ ഭരണഘടനാ വ്യവസ്ഥകൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അവർ ഇപ്പോൾ ജയിലിലായതിനാൽ, എഞ്ചിനീയർ റാഷിദും മിസ്റ്റർ സിങ്ങും സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെൻ്റിലേക്ക് കൊണ്ടുപോകാൻ അധികാരികളുടെ അനുമതി തേടണം.സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞാൽ അവർ ജയിലിലേക്ക് മടങ്ങേണ്ടിവരും.

ഒരുക്കൽ ഇവർ ലോക്സഭയിൽ എത്തിയാൽ അവിടെ നിന്നും വീണ്ടും ജയിലിലേക്ക് കൊണ്ടുപോകാൻ സഭാ അദ്ധ്യക്ഷന്റെ അനുമതി വേണം.അധ്യക്ഷൻ്റെ മുൻകൂർ അനുമതിയില്ലാതെ പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും ഒരംഗത്തേയും ജയിലിൽ അറ്റയ്ക്കാൻ സാധിക്കില്ല.സത്യപ്രതിജ്ഞയ്ക്ക് ശേഷം സഭയിൽ ഹാജരാകാൻ സാധിക്കാത്ത കാര്യം അറിയിച്ച് സ്പീക്കർക്ക് ജയിലിൽ കിടക്കുന്നവർ അപേക്ഷ നൽകണം. തുടർന്ന് സ്പീക്കർ അവരുടെ അപേക്ഷകൾ അംഗങ്ങളുടെ അസാന്നിധ്യം സംബന്ധിച്ച ഹൗസ് കമ്മിറ്റിക്ക് കൈമാറും.

സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ അംഗത്തെ അനുവദിക്കണമോയെന്ന് സമിതി ശുപാർശ ചെയ്യും. എഞ്ചിനീയർ റാഷിദിനെയോ മിസ്റ്റർ സിങ്ങിനെയോ കുറ്റക്കാരനായി കണ്ടെത്തി കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവിലാക്കുകയാണെങ്കിൽ, 2013 ലെ സുപ്രീം കോടതി വിധി പ്രകാരം അവർക്ക് ഉടൻ തന്നെ ലോക്‌സഭയിലെ സ്ഥാനം നഷ്ടപ്പെടും, അത്തരം കേസുകളിൽ എംപിമാരും എംഎൽഎമാരും അയോഗ്യരാക്കപ്പെടും. .

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago