topnews

ഹരിയാനയിലേക്ക് 20 കമ്പിനി കേന്ദ്ര സേനയെ അയച്ചു, ഭക്തർ അഭയം തേടിയ ക്ഷേത്രത്തിനു നേരെയും ആക്രമണം

ഹരിയാണയിലെ നൂഹ് ജില്ലയിൽ നടത്തിയ ഹിന്ദു മത ഘോഷയാത്ര തടഞ്ഞ് ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വിശ്വഹിന്ദു പരിഷത്ത് ‘ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര’ മുസ്ളീം ഭൂരിപക്ഷ പ്രദേശമായ നൂഹ് ജില്ലയിൽ തടയുകയും ആക്രമണം നടത്തുകയും ആയിരുന്നു. കലാപകാരികൾ ഘോഷയാത്രക്കാരുടെ വാഹനങ്ങൾ കത്തിച്ചു. അക്രമത്തിൽ നിന്നും രക്ഷപെടാൻ ഘോഷയാത്രയിൽ പങ്കെടുത്ത 2500 പേർ സമീപത്തേ നൽ ഹർ മഹാദേവ് ക്ഷേത്രത്തിൽ അഭയം തേടിയിരുന്നു.

ഇവിടെ അഭയം തേടിയ ഭക്തർക്ക് വൻ സുരക്ഷ പോലീസ് ഒരുക്കി എങ്കിലും നൽഹർ മഹാദേവ് മന്ദിറിനെതിരേ കലാപകാരികൾ വെടിവയ്പ്പും കല്ലേറും നടത്തി. ഈ ക്ഷേത്രത്തിനു സമീപം ഒരു കുന്നിൻ പ്രദേശം ഉണ്ട്. ഈ കുന്നിന്റെ മുകളിൽ തമ്പടിച്ച് അക്രമികൾ കല്ലേറും വെടിവയ്പ്പും നടത്തുകയായിരുന്നു.2500 ഭക്തർ ക്ഷേത്രത്തിനുള്ളിൽ അഭയം തേടിയത് കലാപകാരികളേ ക്ഷേഭിപ്പിച്ചിരുന്നു. ഇവരെ ആക്രമിക്കാനായിരുന്നു ലക്ഷ്യം.എൻ ഡി ടി വി സംഘം നൂഹ് പട്ടണത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ക്ഷേത്രം സന്ദർശിച്ചപ്പോൾ, ക്ഷേത്രത്തിന് ചുറ്റും കല്ലുകൾ വൻ തോതിൽ വന്ന് കൂടിയിരിക്കുകയാണ്‌.

ക്ഷേത്ര ഭിത്തികളിൽ കല്ലേറിൽ ഉടഞ്ഞതിന്റെ അടയാളം കണ്ടു.കുന്നുകളിൽ ഒത്തുകൂടിയ കലാപകാരികൾ വെടിയുതിർക്കുകയും കല്ലെറിയുകയും ചെയ്തു എന്ന് എൻ ഡി ടി വി സംഘം റിപോർട്ട് ചെയ്തു.ക്ഷേത്രത്തിനകത്തുള്ളവർ ആ ഭയാനകമായ മണിക്കൂറുകളെ അതിജീവിക്കാൻ മന്ദിരത്തിന്റെ ഉൾവശത്ത് ഒളിച്ചിരിക്കുകയായിരുന്നു എന്നും റിപോർട്ടിൽ പറയുന്നു.നൂഹ് വഴി നടത്തിയ വൻ ഘോഷയാത്രയുടെ ലക്ഷ്യസ്ഥാനം ഈ ക്ഷേത്രത്തിലായിരുന്നു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച, ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര ഇത്തരത്തിൽ ആക്രമണത്തിൽ കലാശിക്കും എന്ന് ആരും കരുതിയില്ല.

ഹരിയാനയിലെ മേവായിൽ ശ്രാവണ പൂജക്ക് ആയി ഒത്തുചേർന്ന വർഷാവർഷം നടക്കാറുള്ള ശോഭാ ഘോഷയാത്രക്ക് നേരെ ആയിരുന്ന ആക്രമണം ഉണ്ടായത്.ഇതിനേ തുടർന്നായിരുന്നു ഭക്തർ 2000 ത്തിൽ അധികം പേർ അടുത്തുള്ള നൽഹാർ മഹാദേവ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചത്.തീർത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ അഗ്നിക്കിരയാക്കി.യാത്രക്ക് നേരെ വീടുകളുടെ ടെറസിൽ നിന്ന് കല്ലേറും കുപ്പിയും കുപ്പിയിൽ ഉള്ള പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തു. എല്ലാ ടെറസുകളിലും ഡൽഹി കലാപം പോലെ വലിയ തയ്യാറെടുപ്പ് നടന്നിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മാത്രമല്ല കലാപകാരികൾക്ക് തോക്ക് എങ്ങിനെ കിട്ടി എന്നും പ്ളാൻ ചെയ്തുള്ള ആക്രമണം എങ്ങിനെ സാധിച്ചു എന്നും ഒക്കെ നിഗൂഢമാണ്‌

ഇതിനകം 4 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 3 പോലീസുകാരാണ്‌. ഗോം ഗാർഡുമാരായ പോലീസുകാരേ അക്രമികൾ വെടി വയ്ച്ചു കൊല്ലുകയായിരുന്നു എന്നും പറയുന്നു.വെടിയേറ്റ് പരിക്കേറ്റ മൂന്ന് പോലീസുകാർ ഇപ്പോൾ വെന്റിലേറ്ററിലാണ്.അക്രമത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രണ്ട് ദിവസത്തേക്ക് നൂഹ് ജില്ലയിൽ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി.എയർലിഫ്റ്റ് ഓപ്പറേഷനുകൾക്കായി ഇന്ത്യൻ വ്യോമസേനയെ സജ്ജമാക്കിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് ചൊവ്വാഴ്ച പറഞ്ഞു. നൂഹിൽ അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന നൂഹ് ഏറ്റുമുട്ടലുകൾ പൽവാൽ, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവയുടെ ഭാഗങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾക്ക് കാരണമായി, അവയിൽ ഏറ്റവും രൂക്ഷമായത് നഗരത്തിന്റെ തെക്ക് ഭാഗത്താണ്, സോഹ്നയിൽ ഒരു സമുദായത്തിലെ അംഗങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി തകർത്തു.സോഹ്‌നയിലും നൂഹിലും കുറഞ്ഞത് 16 വാഹനങ്ങൾ കത്തിച്ചുനൂറുകണക്കിന് കുടുംബങ്ങൾ ഗുഡ്ഗാവിലെ സോഹ്‌നയിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോയി.

കേന്ദ്രം 20 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ ഹരിയാനയിലേക്ക് അയച്ചു.ഗുഡ്ഗാവ്, ഫരീദാബാദ്, പൽവാൽ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളും ചൊവ്വാഴ്ച അടച്ചിടാൻ ഉത്തരവിട്ടിരുന്നു.ചൊവ്വാഴ്ചയാണ് ഗുഡ്ഗാവിലെ ബാദ്ഷാപൂർ മേഖലയിൽ പുതിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്.വി എച്.പി പ്രവർത്തകർക്കെതിരെ മുസ്ളീം വിഭാഗക്കാർ നടത്തിയ ആക്രമണത്തിനു പിന്നിൽ തെറ്റായ വ്യാജ വാർത്ത ആയിരുന്നു. 2 മുസ്ളീങ്ങളേ കൊല്ലപ്പെടുത്തിയ ഒരാൾ ഈ ഘോഷയാത്രയിൽ ഉണ്ട് എന്നും അയാളേ പിടിക്കണം എന്നും ‘ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര’ മുസ്ളീം ഭൂരിപക്ഷ പ്രദേശമായ നൂഹ് ജില്ലയിൽ എത്തിയപ്പോൾ വ്യാപകമായി വാടസ്പ്പ് സന്ദേശങ്ങൾ പ്രചരിച്ചു.ഗോരക്ഷകൻ മോനു മനേസർ എന്ന ആളേ അന്വേഷിച്ചായിരുന്നു വലിയ ജനകൂട്ടം വി എച്ച് പി ഘോഷയാത്ര തടഞ്ഞത്.

തുടർന്ന് 2500ഓളം പേരുള്ള ഘോഷയാത്രക്കിടയിൽ കയറി ബലമായി പരിശോധന നടത്തി.തുടർന്ന് മനേസറിനെ പിടികൂടാൻ എന്ന പേരിൽ ഒരു സംഘം ആളുകൾ വി എച് പി ഘോഷയാത്ര തടഞ്ഞ് വയ്ച്ചു. തുടർന്ന് വാഹനങ്ങൾ കത്തിക്കുകയും വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തു.ആക്രമികളുടെ കൈയിൽ തോക്കുകൾ അടക്കം മൂർച്ചയേറിയ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ഘോഷയാത്രയിൽ ഇത്തരത്തിൽ ഒരു യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

യഥാർഥത്തിൽ വിവാദ യുവാവായ ഗോരക്ഷകൻ മോനു മനേസറിനെ വി എച്ച് പി യാത്രയിൽ നിന്നും ഒഴിവാക്കിയിരുന്നു.തന്റെ സാന്നിധ്യം സംഘർഷത്തിനിടയാക്കുമെന്നതിനാൽ വി.എച്ച്.പി.യുടെ നിർദേശപ്രകാരം ഘോഷയാത്രയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നെന്ന് മനേസർ തന്നെ പിന്നീട് വെളിപ്പെടുത്തി രംഗത്ത് വന്നതോടെ വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കലാപം നടത്തിയത് എന്നും വ്യക്തമാകുകയായിരുന്നു.

Karma News Network

Recent Posts

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

23 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

40 mins ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

1 hour ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

2 hours ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

2 hours ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

2 hours ago